Header Ads

  • Breaking News

    പൃഥ്വിരാജ് നായകനാകുന്ന ‘ഭ്രമം’ ചിത്രീകരണം പൂർത്തിയായി

    പൃഥ്വിരാജ് നായകനായഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ഭ്രമത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് താരം വിവരം പുറത്തുവിട്ടത്.



    ചിത്രത്തിലെ മനോഹരമായ സീനുകളില്‍ ഒന്നിന്റെ ചിത്രവും താരം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. രവി. കെ. ചന്ദ്രന്‍ എന്ന സംവിധായകനൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു എന്നും പൃഥ്വി പോസ്റ്റില്‍ പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ഫോട്ടോയും താരം പങ്കുവെച്ചിരുന്നു.

    ആയുഷ്മാൻ ഖുറാന നായകനായി ബോളിവുഡില്‍ വന്‍ വിജയമായ അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കാണ് ഭ്രമം. 

    ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജനുവരിയിലാണ് ആരംഭിച്ചത്. പ്രമുഖ ഛായാഗ്രഹകന്‍ രവി. കെ. ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അഹാനാ കൃഷ്ണന്‍, മംമ്ത മോഹന്‍ദാസ്, ശങ്കര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

    No comments

    Post Top Ad

    Post Bottom Ad