Header Ads

  • Breaking News

    പൈപ് ലൈൻ തകർന്ന് ചെളിക്കുളമായി പുതിയങ്ങാടി ചില്ലു പള്ളി റോഡ്...



    പൈപ് ലൈൻ തകർന്ന് ചെളിക്കുളമായി പുതിയങ്ങാടി ചില്ലു പള്ളി റോഡ്. 

    പുതിയങ്ങാടി ജമാഅത്ത് പള്ളിക്ക് സമീപം പൈപ് ലൈൻ തകർന്ന് റോഡ് ചെളിക്കുളമായി.

    പുലർച്ചയോടെ പൈപ്പ് പൊട്ടി ഒഴുകാൻ ആരംഭിച്ച വെള്ളം റോഡാകെ നിറഞ്ഞ അവസ്ഥയാണിപ്പോൾ.
    പുതിയങ്ങാടി ഹയർ സെക്കന്ററി സ്കൂളിലേക്കുള്ള പ്രധാന റോഡ് ആണ് ഇത്. എം എൽ എ ഫണ്ടിൽ നിന്ന് മാടായി പഞ്ചായത്തിലേക്ക് കുടിവെള്ളം എത്തിക്കാൻ അടുത്തിടെയിട്ട പൈപ്പാണ് തകർന്നത്.

    പൈപ് ലൈൻ പൊട്ടിയ ഭാഗത്ത് റോഡിലായി വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്.
    റോഡിന് സമീപസ്ഥമായ വീടുകളും ചെളി വെള്ളത്താൽ ചുറ്റപ്പെട്ട അവസ്ഥയിലാണ്. നിലവാരം കുറഞ്ഞ സാമഗ്രികളാണ് പ്രവർത്തിക്ക് ഉപയോഗിച്ച് എന്നാണ് നാട്ടുകാരുടെ ആക്ഷേപം

    No comments

    Post Top Ad

    Post Bottom Ad