Header Ads

  • Breaking News

    പയ്യന്നൂരിൽ പുതിയ പൊലീസ് സബ്​ഡിവിഷൻ വരും



    പയ്യന്നൂർ: 

    പയ്യന്നൂരിൽ പുതിയ പൊലീസ് സബ്​ഡിവിഷൻ വരും. വിസ്തൃതിയും പൊലീസി​‍ൻെറ ജോലിഭാരവും കുറക്കുക എന്ന സർക്കാർ തീരുമാനത്തി​‍ൻെറ ഭാഗമായാണ് പയ്യന്നൂരിലുൾപ്പെടെ പുതിയ സബ്ഡിവിഷൻ വരുന്നത്.സംസ്ഥാനത്ത് രൂപവത്കരിക്കുന്ന 25 സബ്ഡിവിഷനുകളുടെ കൂട്ടത്തിലാണ് പയ്യന്നൂരിനെയും ഉൾപ്പെടുത്തിയത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതോടെയാണ് പയ്യന്നൂരിലും പുതിയ ഡിവിഷൻ എന്ന ആവശ്യം യാഥാർഥ്യമാവുന്നത്. നിലവിൽ തളിപ്പറമ്പ് സബ്ഡിവിഷ​‍ൻെറ കീഴിലാണ് പയ്യന്നൂർ ഡിവിഷൻ ഉൾപ്പെടുന്നത്.പത്തിലധികം സ്​റ്റേഷനുകളാണ് നിലവിൽ സബ്ഡിവിഷനുകളിൽ ഉള്ളത്. ഇത് പകുതിയായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. പയ്യന്നൂർ മുതൽ കർണാടക അതിർത്തിയായ ചെറുപുഴ സ്​റ്റേഷൻ പരിധിവരെയുള്ള സ്​റ്റേഷനുകൾ നേരത്തെ പയ്യന്നൂർ സർക്കിൾ പരിധിയിലാണ് വരുന്നത്. സർക്കിൾ ഇൻസ്പെക്ടർ തസ്തിക നിർത്തലാക്കുകയും സർക്കിൾ ഓഫിസുകൾ ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. സർക്കിൾ ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒമാരായതോടെ ഓഫിസ് നിയന്ത്രണം കാര്യക്ഷമമല്ല എന്ന പരാതിക്കു കൂടിയാണ് പരിഹാരമാവുന്നത്. പയ്യന്നൂർ, പെരിങ്ങോം, ചെറുപുഴ എന്നീ സ്​റ്റേഷനുകൾക്കുപുറമെ പഴയങ്ങാടി, പരിയാരം സ്​റ്റേഷനുകൾ കൂടി പയ്യന്നൂർ സബ് ഡിവിഷനിൽ ഉൾപ്പെടുത്തിയേക്കും. എന്നാൽ, ഇതുസംബന്ധിച്ച നോട്ടിഫിക്കേഷൻ ഇറങ്ങാനിരിക്കുന്നതേയുള്ളൂ. സർക്കിളിൽനിന്ന് സ്ഥാനക്കയറ്റം ലഭിച്ച ഓഫിസർമാരായിരിക്കും പുതിയ ഡിവിഷനുകളിൽ ഡിവൈ.എസ്.പിമാരായി എത്തുക. പുതിയ ഡിവിഷനുകൾ വരുന്നതോടെ സ്​റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാവുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. മാത്രമല്ല, പൊലീസുകാരുടെ ജോലിഭാരം കുറയുകയും ചെയ്യും. കേസുകളുടെ അന്വേഷണത്തിനും മറ്റും ഡിവിഷൻ വിഭജനം ഗുണകരമാവും. പയ്യന്നൂരിന് പുറമെ ജില്ലയിൽ കൂത്തുപറമ്പും പേരാവൂരും കാസർകോട് ജില്ലയിൽ ബേക്കലുമാണ് പുതിയ സബ്ഡിവിഷൻ വരുന്ന സ്​ഥലങ്ങൾ. പ്രമാദമായ നിരവധി കേസുകളുള്ള സ്​റ്റേഷനാണ് പയ്യന്നൂർ. പല കേസുകളിലും അന്വേഷണം പാതിവഴിയിലാണ്. തളിപ്പറമ്പിനുപകരം പയ്യന്നൂരിൽ തന്നെ സബ്ഡിവിഷൻ വരുന്നത്​ ഇത്തരം കേസുകളുടെ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കും. മാത്രമല്ല, ഡിവൈ.എസ്.പിയോ അസി.കമീഷണറോ നേരിട്ട് അന്വേഷിക്കേണ്ട കേസുകളും നിരവധിയാണ്. ഇത്തരം കേസുകളിലും കാര്യക്ഷമത കൂടാൻ വിഭജനം ഗുണകരമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

    No comments

    Post Top Ad

    Post Bottom Ad