Header Ads

  • Breaking News

    പവര്‍ കട്ട് കേരളത്തില്‍ നിന്നും എന്നന്നേക്കുമായി ഒഴിവാക്കുകയാണ് ലക്ഷ്യം : എം.എം മണി



    മലമ്പുഴ : 

    കൂടുതല്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉപയോഗം കുറയ്ക്കുകയും പവര്‍ കട്ട് കേരളത്തില്‍ നിന്നും എന്നന്നേക്കുമായി ഒഴിവാക്കുകയുമാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പാലക്കാട് ജില്ലാ ജയിലില്‍ സ്ഥാപിച്ച 77.2- കിലോവാട്ട് സൗരോര്‍ജ്ജ പ്ലാന്റ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

    കേരളത്തില്‍ ആവശ്യം വരുന്ന വൈദ്യുതിയുടെ മുപ്പത്തിയഞ്ചു ശതമാനം മാത്രമേ ഇവിടെ ഉദ്പാദിപ്പിക്കുന്നുള്ളൂവെന്നും ബാക്കി വന്‍ തുക കൊടുത്ത് വാങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളിലെ സൗര പദ്ധതികളില്‍ സംസ്ഥാനത്ത് ഇത്ര വേഗത്തില്‍ കമ്മീഷന്‍ ചെയ്തവ വേറെയില്ലെന്നും കൂടുതല്‍ വൈദ്യുതി ഉപഭോഗമുള്ള ജയില്‍ പോലുള്ള സ്ഥാപനങ്ങളില്‍ ഇതൊരു ഉത്തമ മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

    ചടങ്ങില്‍ വി.എസ് അച്ചുതാനന്ദന്‍ എം.എല്‍.എ ഓണ്‍ലൈനില്‍ അദ്ധ്യക്ഷനായി. അച്ചുതാനന്ദന്റ സന്ദേശം മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍ വായിച്ചു. രാജ്യത്തെ തന്നെ മികച്ച ജയില്‍ മാതൃകയാണ് മലമ്പുഴയിലേതെന്ന് വി.എസ് പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad