Header Ads

  • Breaking News

    കണ്ണൂരിൽ കുട്ടികളുടെ പാർക്കിലെ ജീവനക്കാരൻ പോക്​സോ കേസ്​ പ്രതി

    കണ്ണൂർ: നഗരമധ്യത്തിൽ തുറന്ന കുട്ടികളുടെ പാർക്കിൽ പോക്​സോ കേസ്​ പ്രതിയെ ജീവനക്കാരനാക്കിയത്​ വിവാദമായി. സ്​​ത്രീകളും കുട്ടികളുമെത്തുന്ന കോർപറേഷ​ൻെറ കീഴിലുള്ള എസ്​.എൻ പാർക്കിലാണ്​ പോക്​സോ കേസ്​ പ്രതിയെ താൽകാലിക ജീവനക്കാരനായി നിയമിച്ചത്​. നവീകരണം പൂർത്തിയായ പാർക്കി​ൻെറ ഉദ്​ഘാടനം നേരത്തെ കഴിഞ്ഞിരുന്നു. തുടർന്ന്​ കോവിഡ്​ പ്രോ​ട്ടാകോൾ അനുസരിച്ച്​ അടച്ചിട്ട പാർക്ക്​ ​വെള്ളിയാഴ്​ച കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹന​ൻെറ നേതൃത്വത്തിലാണ്​ പൊതുജനങ്ങൾക്ക്​ തുറന്നുകൊടുത്തത്​. പ്രതിയെ പാർക്കി​ൻെറ കെയർ ടേക്കറായാണ്​ കോർപറേഷൻ നിയമിച്ചിരിക്കുന്നത്​.

    ജില്ല ആശുപത്രി പരിസരത്തുവെച്ച്​ 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെയാണ്​ ​ജീവനക്കാരനായി നിയമിച്ചത്​. കണ്ണൂർ സിറ്റി പൊലീസ്​ രജിസ്​റ്റർ ചെയ്​ത കേസി​ൻെറ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല. കോടതിയിൽ കേസി​ൻെറ നടപടിക്രമങ്ങൾ ഇപ്പോഴും തുടരുകയാണ്​. ഇദ്ദേഹത്തെ അടിയന്തരമായി നീക്കണമെന്ന്​ ആവശ്യപ്പെട്ട്​ മേയർക്ക്​ പരാതി നൽകുമെന്ന്​ താളിക്കാവ്​ വാർഡ്​ കൗൺസിലർ ചിത്തിര ശശിധരൻ അറിയിച്ചു. കുട്ടികളും സ്​ത്രീകളുമെത്തുന്ന പാർക്കിൽ കൃത്യമായി അന്വേഷിക്കാതെ ജീവനക്കാരനെ നിയമിച്ച കോർപറേഷ​ൻെറ വീഴ്​ചയാണ്​ വിവാദമായിരിക്കുന്നത്​.

    No comments

    Post Top Ad

    Post Bottom Ad