Header Ads

  • Breaking News

    അതിജീവനത്തിന്ന് കൈത്താങ്ങായി, ശാസ്ത്ര


    അശരണതയിൽ നിന്നും രക്ഷ നേടാൻ കൊതിക്കുന്ന ഏഴോം ബാബു എന്ന അനൂപ് ടി.കെക്ക് കൈത്താങ്ങായി ശാസ്ത്ര രംഗത്തെത്തി.
    പത്താം തരത്തിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ പേശീ സംബന്ധമായ രോഗം നിമിത്തം രണ്ടു കാലുകളുടേയും ചലനശേഷി നഷ്ടപ്പെട്ടു പോയ ബാബു എന്ന 34 വയസുകാരൻ വർഷങ്ങളായി വീടിനകത്ത് പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുകയായിരുന്നു. സ്വന്തമായി കുളിമുറിയിൽ പോലും പോകാനാവാത്ത ബാബുവിന് കൂട്ട് പ്രായമായ മാതാവ് മാത്രം' പരിചയക്കാരിൽ നിന്നുംബി.എസ്.എൻ.എൽ മൊബൈൽചാർജിങ്ങ് വഴി കിട്ടുന്ന തുച്ഛമായ കമ്മീഷൻ മാത്രമാണ് ബാബുവിൻ്റെ വരുമാനം. പുറത്തിറങ്ങാനും തൻ്റെ തൊഴിൽ വികസിപ്പിക്കാനും  താൽപര്യമുള്ള ബാബുവിനെ ആർ.കെ.നായർ (മാടായി) എന്ന ഉദാരമതിയുടെ സഹായത്തോടെ ഒരു വീൽചെയർ സംഘടിപ്പിച്ചാണ് ശാസ്ത്ര താങ്ങു തീർത്തത്.ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോമിൻ്റെ അദ്ധ്യക്ഷതയിൽ ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ വീൽചെയർ ദാനം നിർവഹിച്ചു.വാർഡ് മെമ്പർ കെ.പി.അനിൽകുമാർ ,പ്രൊഫ.എ.ജമാലുദ്ദീൻ, എസ്.ഗിരിജാദേവി.പ്രൊഫ.ടി.പി.ഹമീദ്, പി.ലക്ഷ്മണൻ, ടി. കുഞ്ഞിരാമൻ, ഇവി.ഹരിദാസ് സ്മിത.പി.ആർ, ഗീത.കെ, ഷിജിലബർണാഡ്
    പി.വി.രാജേഷ് ,ആർ.കെ.നായർ തുടങ്ങിയവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    Post Bottom Ad