Header Ads

  • Breaking News

    എടക്കാട് പോലീസ് വാഹന പരിശോധനക്കിടെ രേഖകള്‍ ഇല്ലാതെ ബസ്സില്‍ കൊണ്ടുപോവുകയായിരുന്ന വിദേശ മദ്യം പിടികൂടി



    കണ്ണൂര്‍: 
    എടക്കാട് പോലീസ് വാഹന പരിശോധനക്കിടെ രേഖകള്‍ ഇല്ലാതെ ബസ്സില്‍ കൊണ്ടുപോവുകയായിരുന്ന വിദേശ മദ്യം പിടികൂടി. എടക്കാട് പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ ആനന്ദകൃഷ്ണന്‍റെ നേതൃത്വത്തില്‍ പോലിസ് സ്റ്റേഷന്‍റെ മുൻ വശം വെച്ച് നടത്തിയ പരിശോധനയില്‍ കണ്ണൂർ തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന KL 13 Y 6155 നമ്പർ ബസ്സിൽ നിന്നുമാണ് വിദേശ മദ്യം പിടികൂടിയത്. ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന ജോൺസൺ P E (53) ഉദയഗിരി, ആലക്കോട് എന്നയാളിൽ നിന്നുമാണ് പോണ്ടിച്ചേരി സംസ്ഥാനത്ത് വില്പന അനുമതിയുള്ള 750 ml ഉൾകൊള്ളുന്ന 20 കുപ്പി വിദേശ മദ്യം പിടികൂടിയത്. ASI ബാബു സ്കറിയ, SCPO മഹേഷ് എന്നിവരും മദ്യം പിടികൂടിയ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. എടക്കാട് പോലീസ് കേസ്സെടുത്തു അന്വേഷണം നടത്തിവരുന്നു.

    No comments

    Post Top Ad

    Post Bottom Ad