Header Ads

  • Breaking News

    കേരളത്തിൽ രോഗികള്‍ കൂടുമ്പോഴും വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് ; ഇടപെടാതെ സര്‍ക്കാര്‍



    സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോഴും പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വൻ കുറവ്. പല ജില്ലകളിലും പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം 25 ശതമാനത്തില്‍ താഴെയാണ്.

    രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ കേരളത്തിൽ രോഗികളുടെ എണ്ണവും മരണനിരക്കും നില്‍ക്കുമ്പോഴും വാക്‌സിനേഷന്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സര്‍ക്കാരും സ്വീകരിച്ചിട്ടില്ല. പൊലീസ് അര്‍ധ സൈനിക വിഭാഗങ്ങള്‍, റവന്യു പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഇന്നലെയോടെ വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത വളരെ ചെറിയ ശതമാനം ആളുകളില്‍ മാത്രമാണ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചത്. രാജ്യത്ത് വാക്‌സിന്‍ വിതരണത്തില്‍ പന്ത്രണ്ടാം സ്ഥാനമാണ് കേരളത്തിന്.

    അതേസമയം സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മറ്റ് പല സംസ്ഥാനങ്ങളും കേരളത്തില്‍ നിന്ന് അവിടേക്ക് എത്തുന്നവരുടെ എണ്ണത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും കൊവാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

    No comments

    Post Top Ad

    Post Bottom Ad