Header Ads

  • Breaking News

    യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോഡ്രൈവര്‍ പിടിയില്‍


    പരിയാരം:

    തളിപ്പറമ്പിലെ ആശുപത്രിയിലേക്ക് ഓട്ടോ ട്രിപ്പ് വിളിച്ച യുവതിയെ ഓട്ടോയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. പരിയാരം അവുങ്ങുംപൊയില്‍ സ്വദേശി സോണി അലോഷ്യസി (38) നെയാണ് പരിയാരം പോലിസ് അറസ്റ്റു ചെയ്തത്.

    പാണപ്പുഴ ആലക്കാട് സ്വദേശിനിയും ഭര്‍തൃമതിയുമായ 33കാരിയാണ് ഓട്ടോ യാത്രക്കിടെ പീഡന ശ്രമത്തിനിരയായത്. പരിയാരം ചുടലയില്‍ നിന്നും കെ.എല്‍ 59 ഇ 7145 നമ്പര്‍ ഓട്ടോയില്‍ തളിപ്പറമ്പിലെ ആശുപത്രിയിലേക്ക് പോകവെ ചുടല വളവില്‍ വച്ച് ഓട്ടോ സാവധാനത്തില്‍ ഓടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പരിയാരം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

    No comments

    Post Top Ad

    Post Bottom Ad