Header Ads

  • Breaking News

    ജി​ല്ല​യി​ലെ മി​ക​ച്ച പ​ച്ച​ക്ക​റി ക്ല​സ്റ്റ​റി​നു​ള്ള പു​ര​സ്‌​കാ​രം വെ​ള്ളൂ​ര്‍ ബാ​ങ്കി​ന്


    പ​യ്യ​ന്നൂ​ര്‍:
    സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ ജി​ല്ല​യി​ലെ മി​ക​ച്ച പ​ച്ച​ക്ക​റി ക്ല​സ്റ്റ​റി​നു​ള്ള പു​ര​സ്‌​കാ​രം വെ​ള്ളൂ​ര്‍ ബാ​ങ്കി​ന്.  ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തും തു​ട​ര്‍​ന്നും പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന- വി​ത​ര​ണ രം​ഗ​ത്ത് ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ണ് പു​ര​സ്‌​കാ​രം. 20ന് ​ക​ണ്ണൂ​രി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ കൃ​ഷി മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.
     പ​യ്യ​ന്നൂ​ര്‍ കൃ​ഷി​ഭ​വ​ന്‍റെ കീ​ഴി​ല്‍ വെ​ള്ളൂ​രി​ലെ ജൈ​വ പ​ച്ച​ക്ക​റി ക​ര്‍​ഷ​ക​രെ അ​ണി​നി​ര​ത്തി ക്ല​സ്റ്റ​റു​ണ്ടാ​ക്കി 12 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. വി​ത്തും വ​ള​വും പ്രോ​ത്സാ​ഹ​ന​വും വെ​ള്ളൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കാ​ണ് ന​ല്‍​കി​യ​ത്. പ​യ്യ​ന്നൂ​ര്‍ കൃ​ഷി ഓ​ഫീ​സ​ര്‍ കെ. ​സു​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ർ​ഗ​നി​ര്‍​ദേ​ശം ന​ൽ​കി. വെ​ണ്ട, പ​യ​ര്‍, ക​യ്പ്പ, ചീ​ര, പ​ട​വ​ലം, കു​മ്പ​ളം, മ​ത്ത​ന്‍ തു​ട​ങ്ങി ഇ​രു​പ​തി​ല​ധി​കം ഇ​ന​ങ്ങ​ളാ​ണ് ഉ​ത്പാ​ദി​പ്പി​ച്ച​ത്. വെ​ള്ളൂ​ര്‍ ബാ​ങ്ക് ത​ന്നെ ക​ര്‍​ഷ​ക​രി​ല്‍ നി​ന്നും വി​ള​ക​ള്‍ ശേ​ഖ​രി​ച്ച് വി​ത​ര​ണ​വും ചെ​യ്തു.

    No comments

    Post Top Ad

    Post Bottom Ad