Header Ads

  • Breaking News

    ലാപ്ടോപ് വിദ്യാര്‍ത്ഥികളുടെ കൈകളിലേക്ക്; വിദ്യാശ്രീ പദ്ധതി ഉദ്ഘാടനം ഇന്ന്



    തിരുവനന്തപുരം: 

    സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാശ്രീ പദ്ധതി വഴി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് വിതരണം ഇന്ന് ആരംഭിക്കും. അഞ്ചുലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കില്‍ ലാപ്ടോപ് നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പദ്ധതിയുടെ ഭാഗമായി 14 ജില്ലയിലായി 200 പേര്‍ക്ക് ഇന്ന് ലാപ്ടോപ് നല്‍കും.

    കെഎസ്എഫ്ഇയുടെ സഹകരണത്തോടെ കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. മാസം 500 രൂപ വീതം 30 മാസം പണം അടയ്ക്കണം. മാസത്തവണ മുടങ്ങാതെ അടയ്ക്കുന്നവര്‍ക്ക് ഇളവും നല്‍കും. ആദ്യ മൂന്നുമാസം പണമടച്ചാല്‍ ലാപ്ടോപ് ലഭിക്കും. 1,44,000 പേരാണ് ഇതുവരെ പദ്ധതിയില്‍ ചേര്‍ന്നത്. ഇതില്‍ 1,23,000 പേര്‍ ലാപ്ടോപ് വാങ്ങാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്.

    18,000 രൂപ വരെയാണ് ലാപ്ടോപ്പിന്റെ വില. കൊക്കോണിക്സാണ് ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലാപ്ടോപ് നല്‍കുന്നത്- 14,990 രൂപ. ലെനോവ (18,000 രൂപ), എച്ച്പി (17,990), ഏസര്‍ (17,883) എന്നീ കമ്പനികളുടെ ലാപ്ടോപ്പുമുണ്ട്. 15,000ല്‍ കൂടുതലുള്ളവയ്ക്ക് അധികതുക അടയ്ക്കണം. മൂന്നു വര്‍ഷത്തെ വാറന്റിയും ലഭിക്കും.

    No comments

    Post Top Ad

    Post Bottom Ad