Header Ads

  • Breaking News

    നാളെ ഭാരത ബന്ദ്; കടകള്‍ തുറക്കില്ലെന്ന് വ്യാപാരികള്‍



    നാളെ ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് വ്യാപാരികള്‍. വ്യാപാരികളുടെ സംഘടനയായ കോണ്‍ഫഡറേഷന് ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്സ് ആണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്ധന വില വര്‍ധന, ജി.എസ്.ടി, ഇ- വേ ബില്ല് തുടങ്ങിയവയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റോഡുകള്‍ ഉപരോധിച്ചുള്ള സമരപരിപാടികളായിരിക്കും നാളെയുണ്ടാകുകയെന്ന് സമരത്തില്‍ ഏര്‍പ്പെട്ട സംഘടനകള്‍ അറിയിച്ചു.

    രാജ്യത്തെ 40,000 വ്യാപാരി സംഘടനകള്‍ സമരത്തിന്‍റെ ഭാഗമാകും. ഗതാഗത മേഖലയിലെ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങാന്‍ സാധ്യത കുറവാണ്. രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ട് മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള കച്ചവടങ്ങളും നാളെ നിലക്കും. രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണകള്‍ നടക്കും. 40 ലക്ഷം സ്ഥലങ്ങളില്‍ റോഡ് ഉപരോധം നടക്കുമെന്നും സംഘടനകള്‍ അറിയിച്ചു.

    അതേസമയം ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എ.ഐ.എം.ടി.സി), ഭയ്ചര ഓള്‍ ഇന്ത്യ ട്രക്ക് ഓപറേഷന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവര്‍ സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad