Header Ads

  • Breaking News

    വാഹന പൊളിക്കല്‍ നയം; കേരളത്തില്‍ മാത്രം ആയുസ് ഒടുങ്ങുന്നത് 35 ലക്ഷം വാഹനങ്ങള്‍ക്ക്



    20വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് തടയുന്ന പൊളിച്ചടുക്കൽ നയം നടപ്പായാൽ കേരളത്തിലെ 35 ലക്ഷം വാഹനങ്ങളെ ബാധിക്കും. 20 വർഷത്തിലേറെ പഴക്കമുള്ള 35 ലക്ഷം വാഹനങ്ങൾ കേരളത്തിലുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്. ഇതിൽ 70 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. രണ്ടാം സ്ഥാനത്ത് കാറുകളും.


    നിയമം നടപ്പിലായാൽ ഏറ്റവും വലിയ വാഹന വിപണി കേരളമായിരിക്കും. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം വാഹനവിപണിയിൽ വലിയ പ്രതീക്ഷയുണർത്തിയിട്ടുണ്ട്. നിലവിൽ കേരളത്തിൽ 1,41,84,184 വാഹനങ്ങളുണ്ട്. 1,000 ആളുകൾക്ക് 425 വാഹനങ്ങൾ എന്ന നിലയിലാണ് കേരളത്തിലെ വാഹനപ്പെരുപ്പം. രാജ്യത്ത് ഏറ്റവും വാഹനസാന്ദ്രതയുള്ള സംസ്ഥാനവും േകരളമാണ്.


    പ്രതിവർഷം 10.7 ശതമാനം എന്ന നിലയിൽ വാഹന വളർച്ച നേടുന്ന സംസ്ഥാനത്ത് മൊത്തം വാഹനങ്ങളുടെ 65 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. അതിനാൽ പൊളിച്ചടുക്കൽ നയം ഏറ്റവും ബാധിക്കുക ഇരുചക്രവാഹനങ്ങളെയാണ്. രണ്ടാം സ്ഥാനത്ത് കാറുൾപ്പെടെ നാല് ചക്രവാഹനങ്ങളാണ്,22 ശതമാനം. ഓട്ടോറിക്ഷയും ചരക്ക് വാഹനങ്ങളും അഞ്ച് ശതമാനം വീതവും. ഒരു ശതമാനം മാത്രമാണ് ബസ്.


    റോഡപകടങ്ങളിലും അപകടമരണത്തിലും പ്രതീക്ഷിച്ച കുറവുണ്ടാകാത്ത കേരളത്തിൽ സ്ക്രാപ്പ് പോളിസി കാര്യമായ മാറ്റത്തിന് വഴിതെളിക്കും. പഴയ വാഹനങ്ങൾ നിരത്തിൽനിന്ന് ഒഴിയുന്നതോടെ വാഹനത്തകരാർ കാരണമുള്ള അപകടങ്ങളും കുറയും. പുതിയ വാഹനങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതലാണെന്നതിനാൽ അപകട മരണനിരക്ക് കാര്യമായി കുറയും.


    എന്നാൽ സ്ക്രാപ്പ് പോളിസിയിൽ വിന്റേജ് വാഹന പ്രേമികൾ ആശങ്കയിലാണ്. കേരളത്തിൽ രണ്ടേകാൽ ലക്ഷം വിന്റേജ് വാഹനങ്ങളുണ്ടെന്നാണ് കണക്ക്. 20 വർഷത്തിന് ശേഷവും എല്ലാ പരിശോധനകളും നടത്തി കൃത്യമായി പരിപാലിച്ച് പുതിയ വാഹനങ്ങൾ പോെല കൊണ്ടുനടക്കുന്നവയെയാണ് വിന്റേജ് വാഹനങ്ങൾ.


    വിദേശ രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും സ്ക്രാപ്പ് പോളിസി ശക്തമായി നടപ്പാക്കിയാൽ വിന്റേജ് വാഹനങ്ങൾ കാഴ്ചവസ്തുവായി മാത്രമേ സൂക്ഷിക്കാനാകൂ. പ്രത്യേക ലൈസൻസും വേണം. ഈ ഏപ്രിലിൽ രാജ്യത്ത് അവതരിപ്പിക്കുന്ന സ്ക്രാപ്പ് പോളിസി 2022 ഏപ്രിലിലാണ് നിലവിൽ വരിക എന്നാണ് സൂചന.


    No comments

    Post Top Ad

    Post Bottom Ad