പ്രായപൂർത്തിയാകാത്തവരുടെ വിവാഹം അറിയിച്ചാൽ 2500 രൂപ
പ്രായപൂർത്തിയാകാത്തവരുടെ വിവാഹം അധികൃതരെ അറിയിച്ചാൽ 2500 രൂപ പ്രതിഫലം. വനിതാ-ശിശുക്ഷേമ സമിതിക്കാണ് ഇതിന്റെ ചുമതല. വിവരം നൽകുന്ന ഇൻഫോർമർ ആരാണെന്ന കാര്യം വെളിപ്പെടുത്തില്ല. സാമൂഹിക നീതി വകുപ്പാണ് തീരുമാനം എടുത്തത്. ഈ ഇനത്തില്‍ നൽകാൻ 5 ലക്ഷം രൂപ മാറ്റിവെക്കാൻ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. ഈ വർഷം മുതലാണ് ഫണ്ട് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് 18 വയസും പുരുഷന്മാർക്ക് 21 വയസുമാണ് രാജ്യത്തെ വിവാഹപ്രായം.
No comments
Post a Comment