Header Ads

  • Breaking News

    അപരിചിതരുടെ വിഡിയോ കോള്‍ ; മുന്നറിയിപ്പുമായി പൊലീസ് സൈബര്‍ഡോം

    തിരുവനന്തപുരം : അപരിചിതരുടെ വിഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ് സൈബര്‍ഡോം. ഇത് സംബന്ധിച്ച നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിപ്പുമായി എത്തിയത്. അപരിചിതരുടെ വിഡിയോ കോള്‍ എടുക്കുന്നവരുടെ സ്‌ക്രീന്‍ ഷോട്ട്, റിക്കോര്‍ഡഡ് വിഡിയോ എന്നിവ ഉപയോഗിച്ചു ബ്ലാക്‌മെയില്‍ ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നതായും പൊലീസ് വ്യക്തമാക്കി.

    തട്ടിപ്പുകാര്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചു കൊണ്ടായിരിക്കും ഇത്തരം വിഡിയോ കോളുകള്‍ ചെയ്യുന്നത്. അത് എടുക്കുന്ന നിമിഷം ഫ്രണ്ട് ക്യാമറ ഓണായി, കോള്‍ എടുത്തയാളുടെ മുഖവും സ്‌ക്രീനിലെത്തും. ഇതു രണ്ടും ചേര്‍ത്തുള്ള വിന്‍ഡോയുടെ സ്‌ക്രീന്‍ ഷോട്ട് അവര്‍ പകര്‍ത്തും. കോള്‍ അറ്റന്‍ഡ് ചെയ്ത വ്യക്തി അശ്ലീലചാറ്റില്‍ ഏര്‍പ്പെട്ടുവെന്ന മട്ടില്‍ പ്രചരിപ്പിച്ചാകും പിന്നീട് ഭീഷണിയുണ്ടാകുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad