• Breaking News

    മെസേജുകൾ കാണാൻ കഴിയില്ല; കോണ്ടാക്ടുകൾ ഫേസ്ബുക്കുമായി പങ്കുവെക്കില്ല: പ്രതികരിച്ച് വാട്സപ്പ്



    ഡേറ്റ പ്രൈവസിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച്  ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ വാട്സപ്പ്. സ്വകാര്യ മെസേജുകൾ വായിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും ഫോൺ കോണ്ടാക്ടുകൾ ഫേസ്ബുക്കുമായി പങ്കുവെക്കില്ലെന്നും വാട്സപ്പ് വ്യക്തമാക്കി. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വാട്സപ്പ് ഇക്കാര്യങ്ങൾ അറിയിച്ചത്.

    ആരൊക്കെ വിളിക്കുന്നു എന്നോ മെസേജ് ചെയ്യുന്നു എന്നോ വാട്സപ്പ് കണക്കെടുക്കാറില്ല. മെസേജുകൾ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിലൂടെ സുരക്ഷിതമാണ്. വാട്സപ്പിനോ ഫേസ്ബുക്കിനോ ഉപഭോക്താവിൻ്റെ ലൊക്കേഷൻ കാണാൻ കഴിയില്ല. അതിനും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷ ഉണ്ട്. ഫോൺ കോണ്ടാക്ടുകൾ ഫേസ്ബുക്കുമായി പങ്കുവെക്കുന്നില്ല. കോണ്ടാക്ട് പെർമിഷൻ ചോദിക്കുന്നത് അഡ്രസ് ബുക്കിലെ മറ്റ് വാട്സപ്പ് ഉപഭോക്താക്കളെ തിരിച്ചറിയാൻ മാത്രമാണ്. ഗ്രൂപ്പുകൾ സ്വകാര്യമായി തുടരും എന്നിങ്ങനെയാണ് വാട്സപ്പ് വിശദീകരിക്കുന്നത്. മെസേജുകൾക്ക് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉള്ളതിനാൽ അവ സുരക്ഷിതമാണെന്ന് കഴിഞ്ഞ ദിവസവും വാട്സപ്പ് വ്യക്തമാക്കിയിരുന്നു.

    No comments

    Post top Ad

    Post Bottom Ad

    21.5 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197