Header Ads

  • Breaking News

    ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

    വിവാഹനിശ്ചയ ദിനത്തിലുണ്ടായ ബൈക്കപകടത്തെത്തുടര്‍ന്ന് പിറ്റേന്നു പുലര്‍ച്ചെ യുവാവ് മരിച്ചു. കരിച്ചാറ അപ്പോളോ കോളനിയില്‍ കുന്നുംപുറത്തു വീട്ടില്‍ ബിനുവിന്റെ മകന്‍ വിജില്‍ (23) ആണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. അമിതവേഗത്തിലെത്തിയ കാര്‍, ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ഉണ്ടായത്.

    കാട്ടായിക്കോണത്തിനു സമീപം നരിക്കലില്‍ തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ പരുക്കേറ്റ വിജില്‍ ഇന്നലെ രാവിലെ ആറരയോടെ മരിക്കുകയായിരുന്നു ഉണ്ടായത്. ബന്ധു അനില്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് കഴിയുന്നത്. തിങ്കളാഴ്ച പകല്‍ പ്രതിശ്രുത വധുവിന്റെ വീട്ടില്‍ നടന്ന നിശ്ചയ ചടങ്ങു കഴിഞ്ഞു മടങ്ങിയെത്തിയ അനിലിനെ വീട്ടിലെത്തിക്കാന്‍ പോകുമ്ബോഴായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്.

    അമ്മ: രമ. സഹോദരങ്ങള്‍: വിജിത്ത്, വിപിന്‍ . ‍ പോത്തന്‍കോട് പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു.

    No comments

    Post Top Ad

    Post Bottom Ad