Header Ads

  • Breaking News

    ഒരു കോടി മുടക്കിയിട്ടും ആർക്കും വേണ്ടാതെ കുതിരവട്ടംചിറ പാർക്ക്

    ഒരുകോടി രൂപയിലധികം മുടക്കി വലിയ പ്രതീക്ഷകളോടെ തുടങ്ങിയതാണു കുതിരവട്ടംചിറ വിനോദസഞ്ചാരകേന്ദ്രം. വെൺമണി പഞ്ചായത്ത് രണ്ടാം വാർഡിൽ ചിറയുടെ തീരത്ത് പാർക്ക് നിർമിച്ചിട്ടു കാലമേറെയായിട്ടും തുറന്നു കൊടുത്തിട്ടില്ല. കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ തുരുമ്പെടുത്തു നശിക്കുകയാണ്. ശുചിമുറികളിലെ പൈപ്പും വാതിലുകളും സാമൂഹിക വിരുദ്ധർ നശിപ്പിച്ച അവസ്ഥയിലാണ്.

    2008-ൽ നിർമാണ പ്രവർത്തനങ്ങളാരംഭിച്ചു. ജലാശയത്തിൽ ബോട്ടിങ്, ചുറ്റും നടപ്പാത, കുട്ടികളുടെ പാർക്ക്, വിശ്രമമണ്ഡപം, ശൗചാലയ സമുച്ചയം എന്നിവ ഉൾപ്പെട്ടതായിരുന്നു പദ്ധതി. കുട്ടികളുടെ പാർക്ക് ഉൾപ്പെടെ 85 ലക്ഷം രൂപയുടെ നിർമാണപദ്ധതികളാണു നടപ്പാക്കിയത്. ‘എന്റെ ഗ്രാമം’ പദ്ധതിയിൽപ്പെടുത്തി 20 ലക്ഷം മുടക്കി കൺവെൻഷൻ സെന്ററും കമ്യൂണിറ്റി ഹാളും നിർമിച്ചു. ഇവിടെ സാംസ്കാരിക വകുപ്പിന്റെ ആർട് ഗാലറി സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.

    സുരക്ഷയ്ക്കും ശുചീകരണത്തിനും ജീവനക്കാർ ഇല്ലാത്തതിനാൽ വേഗത്തിൽ കാടുകയറി. വേണ്ടത്ര ശ്രദ്ധിക്കാതെ ഓട്ടോമാറ്റിക് വൈദ്യുതിവിളക്കുകൾ നശിച്ചു.എന്നാൽ എല്ലാം പാതിവഴിയിൽ നിലച്ചു.  അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ബോട്ടിങ് ഉൾപ്പെടെ ആരംഭിച്ചാൽ നിരവധി വിനോദസഞ്ചാരികൾ എത്തുന്നതാണ്. ഇനിയെങ്കിലും ബന്ധപ്പെട്ട അധികാരികൾ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ പൂർണമായും ഈ പാർക്ക് നശിച്ചു പോകുമെന്ന് നാട്ടുകാർ പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad