Header Ads

  • Breaking News

    കരിപ്പൂരിലെ സിബിഐ റെയ്ഡ്: കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും സ്വർണവും പിടികൂടി

    കോഴിക്കോട് : കരിപ്പൂർ വിമനത്താവളത്തിലെ സിബിഐ റെയ്‌ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും പണവും സ്വർണവും പിടികൂടി. മൂന്നര ലക്ഷം രൂപയും 650 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും പിടികൂടിയത്.

    വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് വർദ്ധിച്ചുവന്ന സാഹചര്യത്തിൽ കള്ളക്കടത്ത് സംഘവുമായി കസ്റ്റംസിന് ബന്ധമുണ്ടെന്ന് പരാതിയിലാണ് റെയ്ഡ് നടത്തിയത്.

    സിബിഐയും ഡിആർഐയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തെത്തിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ പാസ്‌പോർട്ട് വാങ്ങിവെച്ച് ശേഷം വിട്ടയച്ചു. അനധികൃതമായി കടത്തിയ വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടികൂടി.കഴിഞ്ഞ ദിവസം രാവിലെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ സംഘത്തിന്റെ പരിശോധന ആരംഭിച്ചത്. ഇരുപത്തിനാല് മണിക്കൂർ നീണ്ടുനിന്ന പരിശോധനയിൽ കസ്റ്റംസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് സിബിഐ കണ്ടെത്തി.

    No comments

    Post Top Ad

    Post Bottom Ad