Header Ads

  • Breaking News

    ബെംഗളൂരുവിനെ അടിച്ചിട്ട് കൊമ്പന്മാർ



    🇮🇳 ഐ.എസ്‌.എല്ലിൽ കരുത്തരായ ബംഗളുരുവിനെ അടിച്ചിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം 🥳.

    ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ഒരുപാട് മികച്ച മുന്നേറ്റങ്ങൾ നടത്തി എങ്കിലും ബെംഗളുരുവിന്റെ കടുത്ത🛡പ്രതിരോധനിര ഗോൾ നിഷേധിച്ചു. തുടർന്ന് 23ആം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ബോക്സിലേക്ക് ഉയർന്ന് വന്ന പന്ത് തകർപ്പൻസൈഡ് വോളിയിലൂടെ ബെംഗളുരുവിന്റെ ക്ലെയ്ടൺ സിൽവ ഗോൾ ആക്കുകയായിരുന്നു. 

    രണ്ടാം പകുതിയിൽ ഹൂപ്പറിന്റെ ഷോട്ട് തടുക്കുന്നതിനിടയിൽ ബെംഗളൂരു  ഗോൾകീപ്പർ ഗുർപ്രീത് വീഴുകയും ഈ അവസരം മുതലെടുത്ത് ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ നേടി. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ മലയാളി താരം രാഹുൽ നേടിയ തകർപ്പൻ ഗോളിൽ ബെംഗളൂരു അടി തെറ്റി വീഴുകയായിരുന്നു 


     ഫുൾ ടൈം 

     കേരളാ ബ്ലാസ്റ്റേഴ്‌സ് - 2️⃣

     Lalthathanga 73’ 

    ബെംഗളൂരു - 1️⃣

     C. Silva 23’



    No comments

    Post Top Ad

    Post Bottom Ad