Header Ads

  • Breaking News

    നിയമസഭാ തിരഞ്ഞെടുപ്പ് ; വിജയത്തിനായി മൂന്ന് നിര്‍ദ്ദേശങ്ങളുമായി രാഹുല്‍ ഗാന്ധി

    നിലമ്പൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം കൈവരിയ്ക്കാനായി മൂന്ന് കാര്യങ്ങള്‍ ചെയ്യാന്‍ കേരളത്തിലെ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. നേതാക്കളിലും താഴേത്തട്ടിലുള്ള പ്രവര്‍ത്തകരിലും തികഞ്ഞ വിശ്വാസമുണ്ട്. ഇത്തവണ യു.ഡി.എഫ് തിരിച്ചു വരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാഹുല്‍ പറഞ്ഞു.

    നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയാല്‍ തന്റെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയുമുണ്ടാകും. നിങ്ങള്‍ പറയുന്നിടത്തെല്ലാം പോകാം. ആവശ്യപ്പെടുന്നതെല്ലാം ചെയ്യാമെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശങ്ങള്‍ ഇവയാണ് ;

    1. പ്രകടനപത്രിക : ജയിച്ചാല്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ കൃത്യമായി ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കണം. അതിനായി ജനങ്ങളോട് സംവദിച്ച്, അവര്‍ക്ക് പ്രതീക്ഷ പകരുന്ന പ്രകടന പത്രിക തയ്യാറാക്കണം.

    2. സ്ഥാനാര്‍ഥി നിര്‍ണയം : അനുഭവ സമ്പന്നര്‍ക്കൊപ്പം ചെറുപ്പക്കാരെയും ഉള്‍ക്കൊള്ളിച്ചാകണം സ്ഥാനാര്‍ഥിപ്പട്ടിക. ജനങ്ങളില്‍ ആവേശമുണ്ടാക്കാന്‍ കഴിയുന്നവരാകണം സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥി നിര്‍ണയം സുതാര്യമാകണം.

    3. ആശയസംഘട്ടനം : കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരായ ആശയസംഘട്ടനമാകണം ഈ തിരഞ്ഞെടുപ്പ്. അത് വളരെ പ്രധാനമാണ്. കേരളത്തിന് ഭാവി പ്രതീക്ഷയും സങ്കല്‍പങ്ങളും പകരാന്‍ നമുക്ക് കഴിയണം.

    No comments

    Post Top Ad

    Post Bottom Ad