Header Ads

  • Breaking News

    ഒടുവിൽ തീരുമാനം ; സാഗരകന്യകയ്ക്കു സമീപത്തെ ഹെലികോപ്റ്റർ മാറ്റും

    തിരുവനന്തപുരം: ശംഖുമുഖത്തെ സാഗരകന്യക ശിൽപത്തിന്റെ സമീപം സ്ഥാപിച്ചിട്ടുള്ള ഹെലികോപ്റ്റർ നീക്കം ചെയ്യും. ശിൽപ ഭംഗിക്ക് കോട്ടം വരുത്തുംവിധമാണ് ഹെലികോപ്റ്റർ സ്ഥാപിച്ചിരിക്കുന്നതെന്ന ശില്പി കാനായി അടുത്തിടയിൽ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഹെലികോപ്റ്റർ മാറ്റാൻ തീരുമാനിച്ചത്.

    ശിൽപ ഭംഗിക്ക് കോട്ടം വരുത്തില്ലെന്നും കാനായിയുടെ പരാതി പരിഹരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഇക്കാര്യത്തിൽ കടുംപിടിത്തമൊന്നുമില്ല. കാനായിയുടെ നിർദേശം കൂടി തേടിയ ശേഷം ഹെലികോപ്റ്റർ അവിടെ നിന്നു മാറ്റി സ്ഥാപിക്കും മന്ത്രി വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad