• Breaking News

  വീണ്ടും രാജ്യത്ത് ഇന്ധനവില ഉയർന്നു

  fuel

  തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില ഉയർന്നിരിക്കുന്നു. പെട്രോൾ ലിറ്ററിന് 25 പൈസയും, ഡീസലിന് 27 പൈസയുമാണ് കൂടിയത്. ഈ മാസം രണ്ട് തവണയായി പെട്രോളിന് 76 പൈസയും, ഡീസലിന് 82 പൈസയുമാണ് ഉയർന്നിരിക്കുന്നത്.

  കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 84.35 രൂപയും, ഡീസലിന് 78.45 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഡീസലിന് 80.47 രൂപയായി. പെട്രോളിന് 86.48 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 84.66 രൂപയും, ഡീസലിന് 78.77 രൂപയുമായി.

  No comments

  Post top Ad

  Post Bottom Ad