Header Ads

  • Breaking News

    ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാർ

    കൊല്ലം: ഏരൂരില്‍ ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി പ്രദേശവാസികള്‍ രംഗത്ത് എത്തിയിരിക്കുന്നു. ആരോഗ്യ വകുപ്പ് പ്രദേശത്ത് നടത്തിയ കൊറോണ വൈറസ് പരിശോധനയില്‍ ഫലം തെറ്റായി കാണിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഫലത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പിന്നാലെ നടത്തിയ വിശദമായ പരിശോധനയിലാണ് ആരോഗ്യ വകുപ്പിന്റെ പരിശോധനാഫലം തെറ്റെന്ന് കണ്ടെത്തുകയുണ്ടായത്.

    ദിവസങ്ങള്‍ക്ക് മുന്‍പാണ് ഏരൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ വായനശാലയില്‍ വച്ച് പ്രദേശത്തെ 184 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തുകയുണ്ടായത്. പരിശോധനയില്‍ 61 പേര്‍ക്ക് കൊവിഡ് പൊസിറ്റീവ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ പലര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ വീണ്ടും ഇവര്‍ പരിശോധന നടത്തുകയുണ്ടായത്.

    അതില്‍ പലരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കി. ഇതിന്റെ ഫലം വന്നപ്പോള്‍ അതും നെഗറ്റീവ്. ഇതോടെയാണ് ആരോഗ്യ വകുപ്പിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയത്.

    No comments

    Post Top Ad

    Post Bottom Ad