Header Ads

  • Breaking News

    കുട്ടികള്‍ക്കുള്ള വാക്‌സിനുകളുടെ പരീക്ഷണം പുരോഗമിയ്ക്കുകയാണ് : സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍

    കൊച്ചി : കുട്ടികള്‍ക്കുള്ള വാക്‌സിനുകളുടെ പരീക്ഷണം പുരോഗമിയ്ക്കുകയാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി സി നമ്പ്യാര്‍. ജനിച്ച ഉടന്‍ കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്ന വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം കഴിഞ്ഞു. ഇവ ഒക്ടോബറോടെ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

    കൊവിഡ് വാക്സിന്‍ ഉല്‍പ്പാദനം ഇരട്ടിയാക്കും. കൊവിഡ് വാക്‌സിന്റെ പുതിയ പതിപ്പ് ജൂണോടെ എത്തും. ജനിതക മാറ്റം വന്ന വൈറസുകള്‍ക്കും ഈ വാക്‌സിനുകള്‍ ഫലപ്രദമാണ്. വാണിജ്യ അടിസ്ഥാനത്തിലുള്ള വാക്‌സിന്‍ വിതരണത്തിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. കൊവിഡ് ബാധ കൂടുതലുള്ള സ്ഥലങ്ങളില്‍ വില്‍പ്പന നടത്താന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    മാസം പത്ത് കോടി വാക്സിനാണ് നിലവില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്. ഉടന്‍ തന്നെ ഇത് 20 കോടിയാക്കും. കൊവിഡ് വാക്സിന് നിലവില്‍ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡ് വാക്സിന്‍ എടുത്തു കഴിഞ്ഞാലും മാസ്‌കും സാനിറ്റൈസറും ഉപയോഗിയ്ക്കണം. വാക്സിന്‍ എടുത്തയാളുടെ ശരീരത്തില്‍ രോഗാണു ബാധിയ്ക്കില്ലെങ്കിലും മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. ഇത് വാക്സിന്‍ എടുക്കാത്തവര്‍ക്ക് രോഗ ബാധയുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നും പി സി നമ്പ്യാര്‍ മുന്നറിയിപ്പ് നല്‍കി.

    No comments

    Post Top Ad

    Post Bottom Ad