Header Ads

  • Breaking News

    നാല് മലയാളികൾക്ക് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം

    ന്യൂഡൽഹി: നാല് മലയാളികൾക്ക് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം. ന്യൂസിലാൻഡ് മന്ത്രി പ്രിയങ്കാ രാധാകൃഷ്ണൻ, സിദ്ദിഖ് അഹമ്മദ്, ഡോ. മോഹൻ തോമസ് പകലോമറ്റം, ബാബുരാജൻ കല്ലുപറമ്പിൽ ഗോപാലൻ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. ആകെ 30 പേർക്കാണ് ഇത്തവണത്തെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരങ്ങൾ.

    Read Also : ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ 300 പേർ കൊല്ലപ്പെട്ടെന്ന് മുൻ പാകിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥൻ

    പ്രവാസി ഭാരതീയ ദിനത്തോട് അനുബന്ധിച്ച് സ്വന്തം മേഖലകളിൽ അനന്യമായ സംഭാവനകൾ നൽകിയ പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്‌കാരമാണ് പ്രവാസി ഭാരതീയ സമ്മാൻ.

    ന്യൂസിലാൻഡിലെ ലേബർ പാർട്ടിയുടെ എംപിയും മന്ത്രിയുമായ ആദ്യ മലയാളിയാണ് പ്രിയങ്ക. പൊതു പ്രവർത്തന രംഗത്താണ്് പ്രിയങ്ക പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരത്തിന് അർഹയായത്.

    വൈദ്യ ശാസ്ത്രത്തിലെ മികവിനാണ് ഖത്തറിൽ സർജനായ ഡോക്ടർ മോഹൻ തോമസ് പകലോമറ്റത്തിന് അവാർഡിനർഹനാക്കിയത്. സൗദി അറേബ്യ ആസ്ഥാനമായുള്ള ഇറാം ഗ്രൂപ്പ് സ്ഥാപകനാണ് സിദ്ദിഖ് അഹമ്മദ്. വ്യവസായ രംഗത്തെ മികവിനാണ് ഇദ്ദേഹത്തിന് അവാർഡ് ലഭിച്ചത്. സാമൂഹ്യ സേവനത്തിനാണ് ബഹ്‌റൈനിൽ കഴിയുന്ന ബാബുരാജനെ പുരസ്‌കാരത്തിനർഹനാക്കിയത്.

    No comments

    Post Top Ad

    Post Bottom Ad