Header Ads

  • Breaking News

    റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​ വിദ്യാർത്ഥി കാ​റി​ടി​ച്ച് മ​രി​ച്ചു

    ACCIDENT

    മലപ്പുറം: റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​ വിദ്യാർത്ഥി കാ​റി​ടി​ച്ച് മ​രി​ച്ചു. ഒമ്പത് വയസുകാരൻ ജാ​സി​ൽ ബാ​ദു​ഷാ​ണ്​ അപകടത്തിൽ ദാരുണമായി മ​രി​ച്ചിരിക്കുന്നത്. തിരൂരങ്ങാടി സ്വദേശിയായ ഇ​ബ്രാ​ഹീം ബാ​ദു​ഷ​യു​ടെയും മ​ഹ്റൂ​ഫയുടെയും മകനാണ് ജാസിൽ. റോ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന്​ തി​രി​ച്ചു​വ​രു​ന്നതിനിടെയാണ് കുട്ടി അപകടത്തിൽപ്പെടുകയുണ്ടായത്.

    ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. ഉ​ട​ൻ തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ട്ട​ക്ക​ൽ ഫാ​റൂ​ഖ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ജാ​സി​ൽ. മെ​ഹ്സി​ൻ ബാ​ദു​ഷ, ഐ​സി​ൻ ബാ​ദു​ഷ എന്നിവരാണ് സഹോദരങ്ങൾ. ഖ​ബ​റ​ട​ക്കം ഇന്ന് നടക്കും.

    No comments

    Post Top Ad

    Post Bottom Ad