Header Ads

  • Breaking News

    പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് 38 പേര്‍; ബാലികാപീഡനത്തിന്‍റെ കേന്ദ്രമോ മലപ്പുറം?

    തിരുവനന്തപുരം: സംസ്ഥാനത്തെ മലപ്പുറം ജില്ലയില്‍ ബാലികാപീഡനം വര്‍ധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ ദിവസം പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന പീഢന കഥയാണ്. ഒരു മൈനറായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് 38 പേര്‍. ഇതില്‍ 33 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് നിര്‍ഭയ സെന്‍ററില്‍ കൗണ്‍സിലിംഗിനിടയില്‍ പെണ്‍കുട്ടി പറഞ്ഞ കഥ ഞെട്ടിപ്പിക്കുന്നതാണ്. 2016ല്‍ 13 വയസ്സുപ്രായമുള്ളപ്പോഴാണ് ആദ്യം ഈ പെണ്‍കുട്ടി പീഡനത്തിന് വിധേയയാകുന്നത്. പിന്നീട് പോക്‌സോ കോടതി പെണ്‍കുട്ടിയെ ഷെല്‍ട്ടറില്‍ അയച്ചു. എന്നാല്‍ 2017ല്‍ പിന്നീട് പെണ്‍കുട്ടിയെ വീണ്ടും വീട്ടിലേക്കയച്ചു. അധികം വൈകാതെ വീണ്ടും പോലീസില്‍ പരാതി എത്തി. ഇക്കുറി അയല്‍ക്കാരന്‍ പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. വീണ്ടും പെണ്‍കുട്ടിയെ പോലീസ് നിര്‍ഭയ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പിന്നീട് 2020ല്‍ വീണ്ടും പെണ്‍കുട്ടിയെ വീട്ടിലേക്കയച്ചു. പക്ഷെ പെണ്‍കുട്ടി അധികം വൈകാതെ വീട്ടില്‍ നിന്നും അപ്രത്യക്ഷയായി. പിന്നീട് 2020 ഡിസംബറിലാണ് പാലക്കാട് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.

    എന്നാൽ മറ്റൊരു ബാലികാപീഡനക്കേസ് ഇതാണ്. 47കാരനായ പിതാവ് പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍മക്കളെ പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. വളാഞ്ചേരിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 17,15,13,10 വയസ്സുള്ള 11,9,7,5 ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍മക്കളെയാണ് അച്ഛന്‍ പീഡിപ്പിച്ചത്. ഇതില്‍ ചെറിയ കുട്ടി സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ടപ്പോഴാണ് പീഡനകഥ വെളിയില്‍ വരുന്നത്. ഇതോടെ സ്‌കൂള്‍ അധികൃതര്‍ അതേ സ്‌കൂളില്‍ പഠിക്കുന്ന മറ്റ് മൂന്ന് പെണ്‍കുട്ടികളെയും കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് എത്രയോ വര്‍ഷമായി നാല് പെണ്‍മക്കളെയും പീഡിപ്പിക്കുന്ന അച്ഛന്റെ അമ്ബരപ്പിക്കുന്ന കഥ വെളിയില്‍ വന്നത്. ലൈംഗികാതിക്രമത്തിന് പൊലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീട് അച്ഛനെ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുത്തു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മലപ്പുറം ജില്ലയില്‍ അടുത്ത കുടുംബാംഗങ്ങള്‍ തന്നെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കേസുകള്‍ വര്‍ധിച്ചുവരികയാണ്. ഇത്തരം കേസുകളില്‍ വര്‍ധിച്ചുവരുന്നു.

    2019ല്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു കേസില്‍ 12 വയസ്സായ പെണ്‍കുട്ടിയെ 30 പേരാണ് രണ്ട് വര്‍ഷമായി പീഡിപ്പിച്ചത്. സ്‌കൂളില്‍ കൗണ്‍സിലിംഗിലാണ് ഈ പീഡനകഥ പുറത്ത് വന്നത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനി കൗണ്‍സിലറോട് പറഞ്ഞത് അച്ഛന്‍റെ സുഹൃത്ത് ആദ്യമായി ബലാത്സംഗം ചെയ്തതും പിന്നീടയാള്‍ വീട്ടില്‍ പകരം പണം നല്‍കിയ കഥയുമാണ്. തൊഴിലില്ലാത്ത അച്ഛന്‍ പിന്നീട് അമ്മയെയും വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു. പെണ്‍കുട്ടിയെയും പണത്തിന് വേണ്ടി ലൈംഗികബന്ധത്തിനയക്കുന്നത് പതിവായി. അയാള്‍ പെണ്‍കുട്ടിയുടെ നഗ്ന ചിത്രമെടുത്ത് മറ്റുള്ളവര്‍ക്ക് അയക്കാനും തുടങ്ങി. പെണ്‍കുട്ടിയുടെ വീട്ടിലെ സംശയാസ്പദമായ സാഹചര്യം അയല്‍ക്കാര്‍ സ്‌കൂളില്‍ അറിയിച്ചതോടെയാണ് കുട്ടിയെ കൗണ്‍സലിംഗ് ചെയ്തത്. വീട്ടിലെ മോശം സാമ്ബത്തികാവസ്ഥയാണ് പെണ്‍കുട്ടിയുടെ ദുരവസ്ഥയ്ക്ക് കാരണമായത്.

    അതേസമയം മലപ്പുറത്ത് 2019ല്‍ 376 ബാലികാപീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2018ലാകട്ടെ 410 കേസുകളാണ് പോസ്‌കോ കോടതിയില്‍ എത്തിയത്. കേരളാപൊലീസിന്‍റെ വെബ്‌സൈറ്റിലെ കണക്കുകള്‍ പറയുന്നത് ഇത്തരം പീഡനക്കേസുകള്‍ മലപ്പുറത്ത് വര്‍ധിക്കുന്നുവെന്നാണ്. 2020ലെ കണക്കുകള്‍ എത്തിയിട്ടില്ല. ഈയിടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ ഐഷാ ജമാല്‍ പറഞ്ഞത് പോസ്‌കോ നിയമപ്രകാരം മലപ്പുറം ജില്ലയില്‍ മഞ്ചേരി സെഷന്‍സ് കോടതിയില്‍ മാത്രം 832 ബാലികാ പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ്.

    No comments

    Post Top Ad

    Post Bottom Ad