Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ 2.4 കിലോ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍

    കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട തുടരുന്നു. ദുബൈയിൽ നിന്ന് എത്തിയ രണ്ടു പേരിൽ നിന്നും ബഹ്‌റൈനിൽ നിന്ന് എത്തിയ ഒരാളിൽ നിന്നുമായി 2. 389 കിലോ സ്വര്‍ണമാണ് ചൊവ്വാഴ്ച പിടിച്ചെടുത്തത്.

    ട്രോളി ബാഗി​ൻെറ ബീഡിങ്​ വയറായും ആഭരണങ്ങളായും ശരീരത്തിൽ ഗുളിക രൂപത്തിലുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കാസര്‍കോട്​ ഉപ്പള സ്വദേശി മുഹമ്മദ് അഷറഫ്‌, കൂത്തുപറമ്പ് സ്വദേശി ബഷീർ, കോഴിക്കോട് കക്കട്ടില്‍ സ്വദേശി റഷീദ് എന്നിവരാണ് പിടിയിലായത്.

    No comments

    Post Top Ad

    Post Bottom Ad