Header Ads

  • Breaking News

    വാഹനാപകടം: ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മരണപ്പെട്ടു



     ശ്രീകണ്ഠാപുരം: 

    ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കുഞ്ഞി നാരായണൻ വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ബ്ലാത്തൂരിലെ ആദ്ദേഹത്തിൻ്റെ വീട്ടിലേക്ക് പോകവേ മണ്ണേരിയിൽ വെച്ച് ബൈക്ക് തെന്നി മറിഞ്ഞാണ് അപകടം സംഭവിച്ചത്. കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമാവുകയും രാത്രി 11 മണിയോടെ മരണപ്പെടുകയും ചെയ്തു. കുഞ്ഞി നാരായണൻ കഴിഞ്ഞ മൂന്നു വർഷമായി ശ്രീകണ്ഠാപുരം സ്റ്റേഷനിൽ ജോലി ചെയ്തുവരികയാണ്. ഇരിക്കൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും.


    No comments

    Post Top Ad

    Post Bottom Ad