Header Ads

  • Breaking News

    മഞ്ജുവുമായി ഒരു ശത്രുതയുമില്ല,സിനിമ ആവശ്യപ്പെട്ടാൽ ഒന്നിച്ചഭിനയിക്കുമെന്നും ദിലീപ് [VIDEO]


    മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യരുമായി തനിക്ക് യാതൊരു ശത്രുതയും ഇല്ലെന്നും സിനിമ ആവശ്യപ്പെട്ടാൽ താരത്തിനൊപ്പം ഒന്നിച്ചഭിനയിക്കുമെന്നും ദിലീപ് വ്യക്തമാക്കി. ഡബ്ലുസിസിയിൽ ഉള്ളവരെല്ലാം തന്റെ സഹപ്രവർത്തകർ ആണെന്നും അവർക്കെല്ലാം നല്ലതുവരാൻ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു. ഒപ്പം നടിയെ ആക്രമിച്ച കേസിൽ തനിക്ക് അറിയാവുന്നതെല്ലാം ഒരിക്കൽ തുറന്നുപറയുമെന്നും കേസ് കോടതിയിൽ ആയതിനാൽ ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    സിനിമയിൽ ലഹരിവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ദിലീപ് പറഞ്ഞു. ക്രിസ്മസ് റിലീസായി എത്തിയ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം മൈ സാന്റാ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട പെൺകുട്ടിയെ കാണാൻ സാന്താക്ലോസ് വരുന്നതും തുടർന്നുണ്ടാകുന്ന നിമിഷങ്ങളും പങ്കുവയ്ക്കുന്ന ഈ സിനിമ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

    വാള്‍ പോസ്റ്റര്‍ എന്റര്‍ടെെയ്ന്‍മെന്റസിന്റെ ബാനറിൽ നിഷാദ് കോയ, അജീഷ് ഓ കെ, സജിത് കൃഷ്ണ, സരിത സുഗീത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, മാനസ്വി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന്‍ സിറിയക് എഴുതുന്നു. ഫെെസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കിനാവള്ളിയാണ് സുഗീതിന്റെ അവസാന ചിത്രം.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad