അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റത്തിന് മുന്നേ ആരാധകരെ അത്ഭുതപ്പെടുത്തി ആമിർ ഖാന്റെ മകളുടെ ഫോട്ടോഷൂട്ട് [PHOTOS]

സെലിബ്രിറ്റികളുടെ മക്കളും അഭിനയ രംഗത്തേക്ക് കടന്ന് വരുന്ന ഈ കാലത്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു അരങ്ങേറ്റമാണ് ആമിർ ഖാന്റെ മകൾ ഐറ ഖാന്റേത്. ശ്രീദേവിയുടെ മകള്‍ ജാന്‍വിയും സെയ്ഫിന്റെ മകള്‍ സാറയും അഭിനയ ലോകത്ത് തങ്ങളുടേതായ ഇടം നേടിക്കഴിഞ്ഞു. ഇപ്പോള്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിറിന്റെ മകള്‍ ഇറയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ആമിറിന്റെ ആദ്യവിവാഹത്തിലെ മകളാണ് ഇറ. സോഷ്യല്‍മീഡിയയില്‍ ഇറ സജീവമാണ്. ഇറാ ഖാന്റെ സിനിമാ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാണ്. ആരാധകര്‍. എന്നാല്‍ സംവിധാനരംഗമാണ് ഇറയ്ക്ക് ഏറെ ഇഷ്ടം. ഇപ്പോള്‍ മുംബൈയില്‍ നിന്നുള്ള ഇറയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വയലറ്റ് നിറത്തിലുള്ള ബാക്ക് ലെസ് ഗൗണ്‍ ധരിച്ച ഇറയുടെ ഗ്ലാമര്‍ പ്രദര്‍ശനം തന്നെയാണ് ചിത്രങ്ങളുടെ ആകര്‍ഷണം.

No comments
Post a Comment