Header Ads

  • Breaking News

    സാധിക ഹോട്ട്,സാധിക നേവൽ എന്നൊക്കെ ഞാൻ തന്നെ ഗൂഗിളിൽ സേർച്ച് ചെയ്ത് നോക്കാറുണ്ട്:സാധിക വേണുഗോപാൽ


    പട്ടുസാരി എന്ന ടി.വി. സീരിയലിലൂടെ ശ്രദ്ധേയയായ നടി സാധിക പൊതിഞ്ഞു വച്ച സ്ത്രീ ശരീരത്തിനുള്ളിലേക്ക് നോക്കാനാണ് പലർക്കും താത്‌പര്യം എന്ന് തുറന്നടിച്ചിട്ടുള്ള താരമാണ്. സാധികയുടെ ഏറ്റവും പുതിയത് ഉൾപ്പെടെയുള്ള പല ഫോട്ടോഷൂട്ടുകളും ചർച്ച ആയിട്ടുള്ളതുകൊണ്ട് സൈബർ സദാചാരാക്രമണത്തിന് പലപ്പോഴും സാധിക ഇരയാവേണ്ടി വന്നിട്ടുമുണ്ട്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇത്തരം സാഹചര്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കുന്നുവെന്ന് സാധിക തുറന്നു പറഞ്ഞു.

    തന്റെ പേര് സെർച്ച് ചെയ്യുമ്പോൾ വൈറൽ ക്ലിപ്സ്, ഷൂട്ട് ചെയ്ത രംഗങ്ങൾ, സൂം ചെയ്ത ചിത്രങ്ങൾ, സാധിക നേവൽ എന്നിങ്ങനെ പല സംഗതികളും പൊന്തി വരും എന്നും സ്വന്തം പേര് ഗൂഗിളിൽ വന്നോ എന്ന് സ്ഥിരം നോക്കാറുണ്ടെന്നും സാധിക പറഞ്ഞു. അത് കൊണ്ട് പുതുതായി എന്തെങ്കിലും വന്നാൽ മറ്റാരെങ്കിലും പറഞ്ഞറിയുന്നതിനു മുൻപ് തന്നെ അറിയാൻ സാധിക്കുകയും ചെയ്യും എന്നും താരം കൂട്ടിച്ചേർത്തു.

    http://bit.ly/2Iisq75

    No comments

    Post Top Ad

    Post Bottom Ad