Header Ads

  • Breaking News

    ആറാംതന്പുരാന്‍..! ബാ​ല​ന്‍ ഡി ​ഓ​ര്‍ ല​യ​ണ​ല്‍ മെ​സി​ക്ക്



    പാ​രീ​സ്: മി​ക​ച്ച ഫു​ട്ബോ​ള്‍ താ​ര​ത്തി​നു​ള്ള 2019ലെ ബാ​ല​ന്‍ ഡി ​ഓ​ര്‍ പു​ര​സ്കാ​രം ബാ​ഴ്സ​ലോ​ണ​യു​ടെ അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​ക്ക്. ഇ​ത് ആ​റാം ത​വ​ണ​യാ​ണ് മെ​സി​യെ തേ​ടി ബാ​ല​ന്‍ ഡി ​ഓ​ര്‍ പു​ര​സ്കാ​രം എ​ത്തു​ന്ന​ത്.

    ലി​വ​ര്‍​പൂ​ളി​ന്‍റെ ഹോ​ള​ണ്ട് താ​രം വി​ര്‍​ജി​ല്‍ വാ​ന്‍ ഡി​ക്കി​നെ പി​ന്ത​ള്ളി​യാ​ണ് ഇ​ത്ത​വ​ണ മെ​സി നേ​ട്ടം കൈ​വ​രി​ച്ച​ത്. അ​ഞ്ച് ത​വ​ണ ബാ​ല​ന്‍ ഡി ​ഓ​ര്‍ നേ​ടി​യ യു​വ​ന്‍റ​സി​ന്‍റെ പോ​ര്‍​ച്ചു​ഗീ​സ് താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യാ​ണ് മെ​സി​ക്ക് പി​ന്നി​ലു​ള്ള​ത്. 2009, 2010, 2011, 2012, 2015 വ​ര്‍​ഷ​ങ്ങ​ളി​ലാ​ണ് മെ​സി ബാ​ല​ന്‍ ഡി ​ഓ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്.
    ക​ഴി​ഞ്ഞ ത​വ​ണ ബാ​ഴ്സ​ലോ​ണ​യെ ലാ ​ലി​ഗ ചാ​മ്ബ്യ​ന്‍​മാ​രാ​ക്കു​ക​യും 36 പോ​യി​ന്‍റു​മാ​യി മി​ക​ച്ച സ്കോ​റ​ര്‍ ആ​കു​ക​യും ചെ​യ്ത​താ​ണ് മെ​സി​ക്ക് നേ​ട്ട​മാ​യ​ത്. സെ​പ്റ്റം​ബ​റി​ല്‍​ന​ട​ന്ന ഫി​ഫ ദ ​ബെ​സ്റ്റ് പു​ര​സ്കാ​ര​വും മെ​സി​ക്കാ​യി​രു​ന്നു.

    വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ അ​മേ​രി​ക്ക​യു​ടെ മേ​ഗ​ന്‍ റ​പി​നോ​യ്ക്കാ​ണ് ബാ​ല​ന്‍ ഡി ​ഓ​ര്‍. യു​എ​സി​നെ ലോ​ക കി​രീ​ട​ത്തി​ല്‍ ഒ​രി​ക്ക​ല്‍​ക്കൂ​ടി മു​ത്ത​മി​ടാ​ന്‍ സ​ഹാ​യി​ച്ച​താ​ണ് മേ​ഗ​നു നേ​ട്ട​മാ​യ​ത്.

    No comments

    Post Top Ad

    Post Bottom Ad