Header Ads

  • Breaking News

    മാ​ര്‍ക്ക് ദാന ന​ട​പ​ടി​യി​ല്‍ വീ​ണ്ടും ഗ​വ​ര്‍​ണ​റു​ടെ ഇ​ട​പെ​ട​ല്‍



    കോ​ട്ട​യം: ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച്‌​ അ​ദാ​ല​ത്തി​ലൂ​ടെ എം.​ജി. സാ​​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍ ന​ട​ത്തി​യ മാ​ര്‍ക്ക് ദാന ന​ട​പ​ടി​യി​ല്‍ വീ​ണ്ടും ചാ​ന്‍​സ​ല​ര്‍ കൂ​ടി​യാ​യ ഗ​വ​ര്‍​ണ​റു​ടെ ഇ​ട​പെ​ട​ല്‍. ബി​രു​ദം റ​ദ്ദാ​ക്ക​പ്പെ​ടു​ന്ന 123 വി​ദ്യാ​ര്‍ഥി​ക​ള്‍​ക്കും പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ 15 ദി​വ​സ​ത്തി​ന​കം ത​നി​ക്ക്​ പ​രാ​തി ന​ല്‍​കാ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ ഇ​തു​സം​ബ​ന്ധി​ച്ച്‌​ ഇ​റ​ക്കി​യ ഉ​ത്ത​ര​വിറക്കി.വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ പു​തി​യ മെ​മ്മോ സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍ ന​ല്‍ക​ണ​മെ​ന്നും ഗ​വ​ര്‍​ണ​റു​ടെ നി​ര്‍ദേ​ശ​മു​ണ്ട്.

    നി​യ​മ​വി​രു​ദ്ധ​മാ​യി സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ അ​ദാ​ല​ത്തി​ലൂ​ടെ ന​ട​ത്തി​യ മാ​ര്‍​ക്ക്​ ദാ​നം ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച്‌​ വീ​ണ്ടും റ​ദ്ദാ​ക്കി​യ ന​ട​പ​ടി​യി​ലാ​ണ്​ ഗ​വ​ര്‍​ണ​റു​ടെ പു​തി​യ ഇ​ട​പെ​ട​ല്‍ ഉണ്ടായിരിക്കുന്നത്. മാ​ര്‍​ക്ക്​​ദാ​നം വി​വാ​ദ​മാ​യ​പ്പോ​ള്‍ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ബി​രു​ദം റ​ദ്ദാ​ക്കു​മെ​ന്ന് ആ​വ​ര്‍ത്തി​ച്ച്‌ വാ​ദി​ക്കു​ന്ന സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍​ക്ക്​ ഗ​വ​ര്‍​ണ​റു​ടെ ഉ​ത്ത​ര​വ്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

    ഗ​വ​ര്‍​ണ​ര്‍ ന​ട​ത്തു​ന്ന ഹി​യ​റി​ങി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും വി.​സി​മാ​രെ​യും വി​ളി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സാ​​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി നേ​രി​ട്ടും എം.​ജി​യി​ല്‍ മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി​യു​മാ​ണ്​ അ​ദാ​ല​ത്തി​ലൂ​ടെ ആ​ദ്യം മാ​ര്‍​ക്ക്​ ദാ​നം ന​ട​ത്തി​യ​തെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ഇ​ത്​ വി​വാ​ദ​മാ​യ​പ്പോ​ള്‍​ അ​ന​ധി​കൃ​ത മോ​ഡ​റേ​ഷ​ന്‍ നേ​ടി​യ 123 വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ റ​ദ്ദാ​ക്കാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

    ഈ ​ന​ട​പ​ടി ഗ​വ​ര്‍​ണ​റു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​ന​ത്തി​നും ഇ​ട​യാ​ക്കി​യി​രു​ന്നു. കൊ​ച്ചി​യി​ല്‍ ചേ​ര്‍​ന്ന വി.​സി​മാ​രു​ടെ യോ​ഗ​ത്തി​ലും വി​ഷ​യ​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ ശ​ക്​​ത​മാ​യ നി​ല​പാ​ടാ​ണ്​ സ്വീ​ക​രി​ച്ച​ത്.

    No comments

    Post Top Ad

    Post Bottom Ad