വിദ്യാര്‍ത്ഥി പ്രക്ഷോഭം; പിന്തുണയുമായി എത്തിയ കമല്‍ഹാസനെ തടഞ്ഞ് പൊലീസ്
ചെന്നൈ: മദ്രാസ് സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേഗദതിക്കെതിരെ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയ കമല്‍ഹാസനെ പോലീസ് തടഞ്ഞു. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ക്യാമ്പസില്‍ പ്രവേശിപ്പിക്കാതിരുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം.
അവരുടെ ശബ്ദം അടിച്ചമര്‍ത്താനാകില്ല. ഞാനും ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും. പൗരത്വ നിയമ ഭേഗദതിക്കെതിരെ ഡിസംബര്‍ 23 ന് നടക്കുന്ന മഹാറാലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം മക്കള്‍ നീതി മയ്യവും അണിചേരുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മദ്രാസ് സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തമായത്.
മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് കമല്‍ഹാസന്‍. പൗരത്വ നിയമ ഭേദഗതി റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.
www.ezhomelive.com

No comments
Post a Comment