Header Ads

  • Breaking News

    ഗവർണറുടെ പ്രസംഗത്തെ വിമര്‍ശിച്ച്‌ വിഖ്യാത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്; താൻ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഇർഫാൻ ഹബീബ്



    ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച്‌ വിഖ്യാത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. പൗരത്വ വിഷയത്തില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ഗവര്‍ണര്‍ പറഞ്ഞതെന്ന് ഇര്‍ഫാന്‍ ഹബീബ് ആരോപിച്ചു. വിഭജനത്തെക്കുറിച്ച് മൗലാനാ അബ്ദുൾ കലാം ആസാദ് പറഞ്ഞതെന്ന് കാട്ടി ഗവർണർ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ്. താൻ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചെന്നൊക്കെ പറയുന്നതിന് എന്താണ് മറുപടി പറയേണ്ടത്? - ഇർഫാൻ ഹബീബ് ചോദിക്കുന്നു.

    ''എനിക്ക് 88 വയസ്സായി. ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥന് മുപ്പത്തിയഞ്ചോ, പരമാവധി നാൽപ്പതോ വയസ്സ് മാത്രമേയുള്ളൂ പ്രായം. ആ ഉദ്യോഗസ്ഥനെ മറികടന്ന് ഞാൻ ഗവർണറെ ആക്രമിക്കാൻ ശ്രമിക്കുകയോ? ഇത് രണ്ടും കേട്ടാൽത്തന്നെ ആ പറയുന്നതിന്‍റെ നുണയെന്തെന്ന് നിങ്ങൾക്ക് ആലോചിച്ചുകൂടേ?'', എന്ന് ഇർഫാൻ ഹബീബ്. 

    ''ഇന്ത്യൻ മുസ്ലിങ്ങളെക്കുറിച്ച് മൗലാനാ അബ്ദുൾ കലാം ആസാദ് പറഞ്ഞു എന്ന് പറയുന്ന ആ വാചകം, അത് തെറ്റായാണ് ആരിഫ് മുഹമ്മദ് ഖാൻ ഉദ്ധരിച്ചത്. ഇന്ത്യൻ മുസ്ലിങ്ങൾ, അഴുക്കുചാലിൽ കെട്ടിക്കിടക്കുന്ന വെള്ളം എന്ന തരത്തിലൊരു പ്രസ്താവന ഒരിക്കലും ആസാദ് പറഞ്ഞിട്ടില്ല. എന്തിനാണ് നുണ പ്രധാനപ്പെട്ട ഒരു ചടങ്ങിലെ പ്രസംഗത്തിൽ ഗവർണ‌ർ ഉദ്ധരിക്കുന്നത്?'', എന്ന് ഇർഫാൻ ഹബീബ്.

    ഗവര്‍ണറുടെ പ്രസ്താവന ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗവര്‍ണര്‍ സ്ഥാപനങ്ങളെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തനിക്ക് നൽകിയ അംഗീകാരവും പദവികളും വേണമെങ്കില്‍ സര്‍ക്കാരിന് തിരിച്ചെടുക്കാമെന്നും താന്‍ ക്രിമിനല്‍ ആയിരിക്കാം എന്നാല്‍ സിഎഎ അംഗീകരിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു

    No comments

    Post Top Ad

    Post Bottom Ad