Header Ads

  • Breaking News

    ഹര്‍ത്താലിന് മാറ്റമില്ല: വ്യാപാരികള്‍ കടകള്‍ അടയ്ക്കും, ജനങ്ങള്‍ യാത്ര ഉപേക്ഷിക്കണം, നാളെ സംസ്ഥാനം നിശ്ചലമാകും




    ഹര്‍ത്താലിന് മാറ്റമില്ല: വ്യാപാരികള്‍ കടകള്‍ അടയ്ക്കും, ജനങ്ങള്‍ യാത്ര ഉപേക്ഷിക്കണം, നാളെ സംസ്ഥാനം നിശ്ചലമാകും

    പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ സംസ്ഥാന വ്യാപകമായി നടത്താനിരുന്ന ഹര്‍ത്താലിന് മാറ്റമില്ല. സംയുക്തസമരസമിതിയുടെ ഹര്‍ത്താല്‍ രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെ നടക്കും. സംസ്ഥാനത്ത് കടകള്‍ അടഞ്ഞു കിടക്കും. വാഹനങ്ങളും ഓടില്ല. ജനങ്ങള്‍ യാത്ര ഉപേക്ഷിച്ച്‌ സഹകരിക്കണമെന്ന് സമരസമിതി അഭ്യര്‍ത്ഥിച്ചു.
    ബലപ്രയോഗം പാടില്ലെന്ന നിര്‍ദ്ദേശം നല്‍കിയതായി സമരസമിതി അറിയിച്ചിട്ടുണ്ട്.
    അവശ്യസാധനങ്ങളെയും അയ്യപ്പഭക്തരെയും ഹര്‍ത്താലില്‍ തടയില്ല. നാളെ സംസ്ഥാനം നിശ്ചലമാക്കാനാണ് സമരസമിതിയുടെ ആഹ്വാനം.
    അതേസമയം, നാളത്തെ ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഹര്‍ത്താല്‍ സംബന്ധിച്ച്‌ കോടതി നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ലാത്തതിനാല്‍ ഈ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad