Header Ads

  • Breaking News

    നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം


    രഹസ്യ വിവരങ്ങള്‍ ചേരുന്നതിനെത്തുടര്‍ന്ന് നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം. ഫേസ്ബുക്ക് വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കാണ് നിരോധനം.
    നാവികസേനയുടെ വിവരങ്ങള്‍ ചോരാനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധന നടപടി. നാവികസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയ സംഘത്തില്‍ ഉള്‍പ്പെട്ട ഏഴ് നാവികസേന ഉദ്യോഗസ്ഥരെ കഴിഞ്ഞ 20തിന് വിശാഖപട്ടണത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ഹവാല ഇടപാടുകാരനും അറസ്റ്റിലായിട്ടുണ്ട്. ആന്ധ്രാപ്രദേശ് ഇന്റലിജന്‍സ് വിഭാഗവും കേന്ദ്ര ഇന്റലിജന്‍സ് വിിഭാഗവും ഇതേക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്. ഇവര്‍ സോഷ്യല്‍മീഡിയ വഴിയാണ് വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാവികസേനയുടെ നിര്‍ണായക നീക്കം.
    ഹണിട്രാപ്പുകള്‍ പോലെയുള്ള കെണികളില്‍ സേനാംഗങ്ങള്‍ വീഴാതിരിക്കാനും ഇതു വഴി ശത്രു രാജ്യത്ത് രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങള്‍ എത്താതിരിക്കാനുമാണ് നിരോധന നടപടിയുമായി നാവികസേന നീങ്ങുന്നത്. സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. യുദ്ധകപ്പലുകള്‍ക്കുള്ളിലും നേവല്‍ ബെയ്സുകളിലും ഡോക്ക് യാര്‍ഡിലും സ്മാര്‍ട്ട് ഫോണുകളും നിരോധിച്ചു

    No comments

    Post Top Ad

    Post Bottom Ad