Header Ads

  • Breaking News

    കൂടത്തായി കൊലപാതക പരമ്പര: ജനുവരി രണ്ടിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കും



    കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ റോയി തോമസ് വധക്കേസില്‍ ജനുവരി രണ്ടിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കും. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍ ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം തയ്യാറാക്കുന്നത്.

    ഒക്ടോബര്‍ 5നാണ് മുഖ്യപ്രതിയായ ജോളി ഉള്‍പ്പടെ മൂന്ന് പ്രതികളെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ മരിച്ച ആറുപേരുടെ കല്ലറകള്‍പൊളിച്ച് പരിശോധന നടത്തിയതിന്‍റെ പിറ്റേദിവസമായിരുന്നു പ്രതികളുടെ അറസ്റ്റ്.

    അറസ്റ്റ് കഴിഞ്ഞ് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് നിയമം. അല്ലെങ്കില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ട്. റോയി തോമസ് വധക്കേസിന് പുറമെ മറ്റ് അഞ്ച് കൊലപാതക കേസുകള്‍ കൂടിയുള്ളതിനാല്‍ റോയിവധക്കേസില്‍ ജാമ്യം ലഭിച്ചാലും ജോളിക്കും മറ്റ് പ്രതികള്‍ക്കും പറുത്തിറങ്ങാനാവില്ല. 

    എന്നാലും കൃത്യസമയത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

    No comments

    Post Top Ad

    Post Bottom Ad