Header Ads

  • Breaking News

    അക്രമ സംഭവങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണം; പ്രതിഷേധം നടത്തുന്നവർക്ക് രാജ്ഭവനിലേക്ക് സ്വാഗതം: ആരിഫ് മുഹമ്മദ് ഖാൻ



     തിരുവനന്തപുരം: പ്രതിഷേധം നടത്തുന്നവർക്ക് രാജ്ഭവനിലേക്ക് സ്വാഗതമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നേരിട്ട് ചർച്ച നടത്താൻ താൻ സന്നദ്ധനാണ്. അക്രമം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ഇന്നലെ അർധരാത്രി നടത്തിയ മാർച്ച് അക്രാമാസക്തമായിരുന്നു. ഇതോടെയാണ് അക്രമ സംഭവങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്ന് ഗവർണർ ആഹ്വാനം ചെയ്തത്. 

     അർധ രാത്രിയിൽ ഡി വൈ എഫ് ഐ നടത്തിയ രാജ്ഭവൻ മാർച്ച്  സംഘർഷത്തിലാണ് കലാശിച്ചത്. പൊലീസിനു നേരെ രൂക്ഷമായ കല്ലേറുണ്ടായി. സംഘർഷത്തിൽ മീഡിയ വൺ ക്യാമറാമാൻ ഷിബിൻ ബഷീറിന് പരിക്കേറ്റു. പിന്നാലെ കെ എസ് യു , എസ്എ ഫ്ഐ, എസ്ഡിപിഐ പ്രവർത്തകരും  രാജ്ഭവനിലേയ്ക്ക് മാർച്ച് നടത്തി. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ച ശേഷമാണ് പ്രവർത്തകർ പിരിഞ്ഞത്. 

     ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ മാര്‍ച്ച് നടന്നു. എറണാകുളത്തും കോഴിക്കോടും ട്രെയിന്‍ തടഞ്ഞു. കരിപ്പൂരില്‍ യൂത്ത് കോണ്‍ഗ്രസ് എയര്‍പോര്‍ട്ടിലേക്കുള്ള റോഡ് ഉപരോധിച്ചു. കൂത്തുപറമ്പിൽ എസ്എഫ്ഐ പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു. 
     

    No comments

    Post Top Ad

    Post Bottom Ad