Header Ads

  • Breaking News

    ഐ.ടി. മോണിറ്ററിംഗ് ഇവാല്വേഷന്‍ വിദഗ്ധനെ നിയമിക്കുന്നു



    തിരുവനന്തപുരം: അമൃത് മിഷന് കീഴില്‍ കരാര്‍ വ്യവസ്ഥയില്‍ ഐ.ടി. മോണിറ്ററിംഗ് ആന്റ് ഇവാലുവേഷന്‍ വിദഗ്ധനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
    കമ്ബ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇ.സിയില്‍ ബി.ഇ, ബി.ടെക് ബിരുദമോ എം.എസ്‌സി കമ്ബ്യൂട്ടര്‍ സയന്‍സ്, എം.സി.എ ബിരുദമോ ഉളളവര്‍ക്ക് അപേക്ഷിക്കാം.
    മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം അഭികാമ്യം.
    50,000 രൂപയാണ് വേതനം. www.amrutkerala.org യില്‍ നല്‍കിയിട്ടുളള അപേക്ഷ പൂരിപ്പിച്ച്‌ അമൃത് മിഷന്‍ ഡയറക്ടര്‍ക്ക് smmukerala@gmail.com ലേക്ക് അയയ്ക്കണം.
    അപേക്ഷ വേഡ് ഫോര്‍മാറ്റില്‍ വേണം തയ്യാറാക്കാന്‍. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി മിഷന്‍ ഡയറക്ടര്‍, അമൃത്, ടി.സി.25/801(11), നാലാംനില, മീനാക്ഷി പ്ലാസ, ആര്‍ടെക് ബില്‍ഡിംഗ്, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് എതിര്‍വശം, തൈക്കാട്.പി.ഒ, തിരുവനന്തപുരം 695014 എന്ന വിലാസത്തിലും അയയ്ക്കണം.
    അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.

    No comments

    Post Top Ad

    Post Bottom Ad