Header Ads

  • Breaking News

    എം.ജി സര്‍വകലാശാലയില്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ കൂ​ട്ട ന​ട​പ​ടി; ര​ണ്ടു പേ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍




    കോ​ട്ട​യം: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ മാ​ര്‍​ക്ക് ദാ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ല്‍ പി​ശ​ക് വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ കൂ​ട്ട ന​ട​പ​ടി. ര​ണ്ടു പേ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്യു​ക​യും മൂ​ന്ന് പേ​രെ ജോ​ലി ചെ​യ്തി​രു​ന്ന സെ​ക്ഷ​നി​ല്‍ നി​ന്നു മാ​റ്റു​ക​യും ചെ​യ്തു. ര​ണ്ടു സെ​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കാ​ണ് സ​സ്പെ​ന്‍​ഷ​ന്‍. ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ അ​ട​ക്കം മൂ​ന്ന് പേ​ര്‍​ക്കാ​ണ് സ്ഥ​ലം​മാ​റ്റം.

    118 പേര്‍ക്ക് മോ‌ഡറേഷന്‍ നല്‍കിയെന്നായിരുന്നു സര്‍വകലാശാല ആദ്യം അറിയിച്ചത്. എന്നാല്‍ 116 പേര്‍ക്ക് മാത്രമാണ് മോഡറേഷന്‍ നല്‍കിയതെന്നാണ് സര്‍വകലാശാല ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

    രണ്ട് വിദ്യാര്‍ത്ഥികളെ അധികമായി മോഡറേഷന്‍ നല്‍കിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്നും,​കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുത്തുവെന്നും സര്‍വകലാശാല വ്യക്തമാക്കി.

    ഇ​തോ​ടെ മാ​ര്‍​ക്ക് ദാ​നം റ​ദ്ദാ​ക്കി​യ ഉ​ത്ത​ര​വ് സ​ര്‍​വ​ക​ലാ​ശാ​ല പി​ന്‍​വ​ലി​ക്കും. ഗ​വ​ര്‍​ണ​ര്‍​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച്‌ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ​വും പി​ന്‍​വ​ലി​ക്കു​മെ​ന്നാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

    No comments

    Post Top Ad

    Post Bottom Ad