Header Ads

  • Breaking News

    കേളകം വെള്ളൂന്നിയിൽ ആനക്കൊമ്പുമായി 3 പേർ പിടിയിൽ


    കേളകം:  
    വെള്ളൂന്നിയിൽ ആനക്കൊമ്പ് കച്ചവടം നടത്താൻ ശ്രമിച്ച മൂന്നുപേർ വനപാലകരുടെ പിടിയിലായി വെള്ളൂന്നി സ്വദേശി കുന്നാണ്ടത്ത് സുരേഷ് കെ.ജെ (45) വെളളൂന്നിതാഴത്ത് കോന്തിയോടത്ത് സുരേഷ് കുമാർ കെ.കെ (41) അരവഞ്ചാൽ മുതലപ്പെട്ടി ചാർവേലിൽ ഷാജി ജോസഫ് (49) എന്നിവരാണ് പിടിയിലായത് .തിരുവനന്തപുരം ഫോറസ്റ്റ് വിജിലൻസ് എ പി സി സി എഫ് ന്റെ മലബാർ സന്ദർശനത്തോട് അനുബന്ധിച്ച് ലഭിച്ച രഹസ്യവിവരത്തിനെ തുടർന്നാണ് അറസ്റ്റ്. ഇവരുടെ പക്കലിൽ നിന്നും 8. 7Kg തൂക്കം വരുന്ന രണ്ട് ആന കൊമ്പുകൾ പിടിച്ചെടുത്തു കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ്  ഡി എഫ് ഓ ബി.രാഹുൽ ,തിരുവനന്തപുരം വനം ഇന്റലിജെൻസ് അസിസ്റ്റന്റ് കൺസർവേറ്റർ സുരേഷ്‌ബാബു ഐ.എസ് കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ പി.പ്രസാദ് ,എസ് എഫ് ഓ മാരായ ഉണ്ണികൃഷ്ണൻ എം ,സി.സുനിൽകുമാർ ,ബി എഫ് ഓ മാരായ ലിയാണ്ടർ എഡ്വേർഡ് ,കെ.വി ഷിജിൻ ,കെ .ഷൈജു ,കെ .പി ഗീതു ,ടി.പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. 

    No comments

    Post Top Ad

    Post Bottom Ad