ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഓഫീസറാകാം; 300 ഒഴിവുകൾ...
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNSDHpvbv4HmPK9GOqiXfmg_ijY_plg5W5XT0Vy1W7ANlMHpdyTw4e1MWEsY5oLIj7xnHLo7nqtVZrF5frwRlUwn7jvFQQG-2mtMV1sv5l53AmuWYcJHzqfGRdJScHqHkq3rg3hO6m2bdP/s1600/1577503489078123-0.png
വാർത്തകൾ നിങ്ങളുടെ കൂട്ടുകാരിലേക്കും Share ചെയ്യൂ. നല്ലൊരു ജോലി കണ്ടെത്താൻ അവരെ സഹായിക്കൂ..
പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര ജനറലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറലിസ്റ്റ് ഓഫീസർ സ്കെയിൽ കക തസ്തികയിൽ 200 ഒഴിവുകളും (ജനറൽ 81, ഇ.ഡബ്ല്യു.എസ്. 20, ഒ.ബി.സി. 54, എസ്.സി. 30, എസ്.ടി. 15) ജനറലിസ്റ്റ് ഓഫീസർ സ്കെയിൽ കകക തസ്തികയിൽ 100 ഒഴിവുകളുമുണ്ട് (ജനറൽ 41, ഇ.ഡബ്ല്യു.എസ്. 10, ഒ.ബി.സി. 27, എസ്.സി. 15, എസ്.ടി. 7). ഓൺലൈൻ എഴുത്തുപരീക്ഷ, അഭിമുഖം/ഗ്രൂപ്പ് ചർച്ച എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓൺലൈൻ വഴി അപേക്ഷിക്കണം. രണ്ട് തസ്തികകളിലേക്കും ഒന്നിച്ച് അപേക്ഷിക്കാൻ പറ്റില്ല.
1. ജനറലിസ്റ്റ് ഓഫീസർ സെ്കയിൽ II
യോഗ്യത: 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം. ഷെഡ്യൂൾഡ്/ കൊമേഴ്സ്യൽ ബാങ്കുകളിലെ ഓഫീസർ തസ്തികയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. ജെ.എ. ഐ. ഐ.ബി./ സി.എ. ഐ.ഐ. ബി./ എം.ബി.എ. (ഫിനാ ൻസ്)/സി.എ./ഐ.സി.ഡബ്ല്യു. എ./സി. എഫ്.എ./എഫ്.ആർ.എം. എന്നിവ അഭിലഷണീയ യോഗ്യതകളാണ്.
പ്രായം:01.04.2019-ന് 35 വയസ്സിൽ കൂടരുത്. ശമ്പളം:31705-45950 രൂപ.
2. ജനറലിസ്റ്റ് ഓഫീസർ സ്കെയിൽ III
യോഗ്യത: 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം. ഷെഡ്യൂൾഡ്/ കൊമേഴ്സ്യൽ ബാങ്കുകളിലെ ഓഫീസർ തസ്തികയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം. ജെ.എ. ഐ.ഐ.ബി./സി.എ. ഐ.ഐ. ബി./എം.ബി.എ. (ഫിനാ ൻസ്)/സി.എ./ഐ.സി.ഡബ്ല്യു. എ./സി. എഫ്.എ./എഫ്.ആർ.എം. എന്നിവ അഭിലഷണീയ യോഗ്യതകളാണ്.
പ്രായം: 01.04.2019-ന് 38 വയസ്സിൽ കൂടരുത്. ശമ്പളം: 42020-51490 രൂപ.
രണ്ട് തസ്തികകളിലും എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി.ക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷത്തെ പ്രായഇളവ് ലഭിക്കും. വിമുക്തഭടർക്ക് ചട്ടപ്രകാരമുളള ഇളവുണ്ട്.
പരീക്ഷ: ഫെബ്രുവരി/മാർച്ച് മാസങ്ങളിലായി രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽവെച്ച് ഓൺലൈൻ പരീക്ഷ നടക്കും. കേരളത്തിൽ തിരുവനന്തപുരമാണ് ഏകപരീക്ഷാകേന്ദ്രം. രണ്ട് മണിക്കൂർ ദൈർഘ്യമുളള പരീക്ഷയിൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി, പ്രൊഫഷണൽ നോളെജ് എന്നീ വിഷയങ്ങളിൽനിന്നായി 150 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. ജനറൽ വിഭാഗക്കാർക്ക് 1180 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 180 രൂപയുമാണ് അപേക്ഷാഫീസ്. ഭിന്നശേഷിക്കാർക്ക് അപേക്ഷാഫീസ് വേണ്ട. ഓൺലൈൻ വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം: www.bankofmaharashtra.inഎന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്ലോഡ് ചെയ്യണം. അപേക്ഷാനടപടികൾ പൂർത്തിയാക്കിയശേഷം ഓൺലൈനായി തന്നെ അപേക്ഷാഫീസും അടയ്ക്കാം. അപേക്ഷാനടപടികൾ പൂർത്തിയാക്കിയാൽ ലഭിക്കുന്ന ഇ-റസീറ്റിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഡിസംബർ 31.
50 സ്പെഷ്യലിസ്റ്റ് ഓഫീസർ
ബാങ്ക് ഓഫ് മഹാരാഷ്ട്ര വിവിധ വിഭാഗങ്ങളിലേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ അപേക്ഷ ക്ഷണിച്ചു. സ്കെയിൽ-കക വിഭാഗത്തിൽ പെടുന്ന തസ്തികകളാണിത്. നെറ്റ്വർക്ക് ആൻഡ് സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റർ-11, ഡാറ്റബേസ് അഡ്മിനിസ്ട്രേറ്റർ-4, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (വിൻഡോസ്)-14, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (യൂണിക്സ്)-7, പ്രൊഡക്ഷൻ സപ്പോർട്ട് എൻജിനിയർ-7, ഇ-മെയിൽ അഡ്മിനിസ്ട്രേറ്റർ-2, ബിസിനസ് അനലിസ്റ്റ്-5 എന്നിങ്ങനെയാണ് ഒഴിവുകൾ.
ഓരോ തസ്തികയിലേക്കും അപേക്ഷിക്കാൻ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, പ്രായപരിധി എന്നിവയറിയാൻ www.bankofmaharshtra.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഇതേ വെബ്സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസായി 1180 രൂപ (എസ്.സി.,എസ്.ടി.,അംഗപരിമിത വിഭാഗക്കാർക്ക് 118 രൂപ) ഓൺലൈനായി അടയ്ക്കണം. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും കൈയ്യൊപ്പും അപ്ലോഡ് ചെയ്യണം.
അവസാനതീയതി -ഡിസംബർ 31.

No comments
Post a Comment