Header Ads

  • Breaking News

    കണ്ണൂരിൽ വീണ്ടും എക്സൈസിന്റെ ലഹരി വേട്ട; 2.130 കിലോ കഞ്ചാവുമായ് ഒരാൾ അറസ്റ്റിൽ



    കണ്ണൂർ: എക്സൈസ് ഇൻസ്പെക്ടർ പ്രഭാകരൻ .വി.വിയുടെ നേതൃത്വത്തിൽ

    2:130 കിലോഗ്രാം കഞ്ചാവുമായ് കാസർഗോഡ് ജില്ലയിൽ കാസർഗോഡ് താലൂക്കിൽ പെരുമ്പള എന്ന സ്ഥലത്ത് കരുവക്കോട് വീട്ടിൽ അബ്ദുൾ ഖാദർ മകൻ മുഹമ്മദ് എം.കെ എന്നയാളെ ചുടലയിൽ വച്ച് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി നടത്തിയ നീക്കത്തിലാണ് കഞ്ചാവ് ലോഭിയെ എക്സൈസ് സംഘം പിടികൂടിയത് . ദിവങ്ങളോളം എക്സൈസിന്റെ നിരിക്ഷണത്തിലായിരുന്നു പ്രതി.
    കുമ്പളയിൽ നിന്നും കണ്ണൂരിലെ ആവശ്യക്കാർക്ക് കിലോ കണക്കിന് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണിയാണ് മുഹമ്മദ് എം.കെ വർഷങ്ങളായി പിടിക്കപ്പെടാതെ തന്നെ കണ്ണൂരിനെ ലഹരിയിലാക്കുന്നതിന് ചുക്കാൻ പിടിക്കുകയായിരുന്നു. കഞ്ചാവ് കിലോ കണക്കിന് മാത്രം കച്ചവടം ചെയ്യുന്നതിനാൽ ഇത്രയും കാലം പിടിക്കപ്പെടാതെ രക്ഷപ്പെടുകയായിരുന്നു .പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കണ്ണൂരിൽ കൂടുതൽ കഞ്ചാവ് വിതരണം ചെയ്യുന്നവരെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ണൂരിലെ പ്രധാന കോളെജുകൾ കേന്ദ്രീകരിച്ചും കച്ചവടം ചെയ്തതും അവിടെ വിതരണം നടത്തുന്നതും ആയവരെ ക്കുറിച്ചും കൂടുതൽ വിവരം ലഭിച്ചിട്ടുണ്ട്. . പ്രിവന്റീവ് ഓഫീസർമാരായ കെ.വി ഗിരീഷ്, ഇ .ജിമ്മി. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി.കെ.രാജീവൻ, മനോഹരൻ . പി.പി. സിവിൽ എക്സൈസ് ഓഫീസർമാരായ രജിരാഗ് പി, പി. ,ഇബ്രാഹിം ഖലീൽ ട .A. P , പ്രകാശൻ .പി .വി .മുഹമ്മദ് ഹാരീസ്.കെ ., ജിഷ.പി.ആരതി .സി .ഡ്രൈവർ.പുരുഷോത്തമൻ .കെ.വി. എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad