Header Ads

  • Breaking News

    എസ്ബിഐ എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ജനുവരി 1 മുതല്‍ പുതിയ മാര്‍ഗം

    അനധികൃത ഇടപാടുകള്‍ തടയാന്‍ പുതിയ പണമെടുക്കല്‍ രീതിയുമായി എസ്ബിഐ. പുതുവര്‍ഷം മുതല്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍ വലിക്കല്‍ സംവിധാനം രാജ്യത്ത് നിലവില്‍ വരും. ജനുവരി 1 മുതല്‍ പുതുരീതി പ്രാബല്യത്തില്‍ വരും. വൈകീട്ട് എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തില്‍ പണംപിന്‍വലിക്കുന്ന സംവിധാനം നടപ്പിലാക്കുന്നത്.
    പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ സുരക്ഷിതമായി പണം പിന്‍വലിക്കാനാകുമെന്നാണ് കരുതുന്നത്.പതിനായിരം രൂപയ്ക്ക മുകളില്‍ പില്‍വലിക്കുന്നതിനാണ് ഈ പുതിയ സംവിധാനം. കൂടാതെ മറ്റുബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പേള്‍ ഈ സംവിധാനം ഉണ്ടാകില്ല.
    രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും.പണം പിന്‍വലിക്കാന്‍ ഈ നമ്പര്‍ ഉപയോഗിക്കണം. നിലവില്‍ പണംപിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ കാര്യമായ വ്യത്യാസമില്ല. മറ്റുബാങ്കുകളുടെ എടിഎമ്മുകളില്‍നിന്ന് പണംപിന്‍വലിക്കുമ്പോള്‍ ഈ സംവിധാനമുണ്ടാകില്ല. പിന്‍വലിക്കാനുള്ള പണം എത്രയെന്ന് നല്‍കിയശേഷം അത് സ്‌ക്രീനില്‍ തെളിയും. അപ്പോള്‍ മൊബൈലില്‍ ഒടിപി ലഭിക്കും. സ്‌ക്രീനില്‍ തെളിയുന്ന ഭാഗത്ത് ഒടിപി നല്‍കിയാല്‍ പണം ലഭിക്കും. 10,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിനാണ് പുതിയ രീതി. പണം പിന്‍വലിക്കുന്നതിന് ക്ലോണ്‍ ചെയ്ത കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാകും.  



    No comments

    Post Top Ad

    Post Bottom Ad