വനിത നഴ്‌സുമാര്‍ക്ക് സൗദിയില്‍ അവസരം; ഡിസംബര്‍ 19 വരെ അപേക്ഷിക്കാം..
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിൽ വനിത നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. ബി.എസ്സി., എം.എസ്സി., പിഎച്ച്.ഡി യോഗ്യതയുള്ള വനിത നഴ്സുമാർക്കാണ് അവസരം. കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, കുട്ടികൾ, നിയോനാറ്റൽ), കാർഡിയാക് സർജറി, എമർജൻസി, ഓങ്കോളജി വിഭാഗങ്ങളിലാണ് ഒഴിവ്.
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പട്ടിക പ്രകാരം ഡിസംബർ 23 മുതൽ 27 വരെ കൊച്ചിയിലും, ബെംഗളൂരുവിലും അഭിമുഖം നടക്കും. താല്പര്യമുള്ളവർ www.norkaroots.orgയിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - ഡിസംബർ 19.
കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) എന്നിവയിൽ ലഭിക്കും.
http://bit.ly/2Iisq75

No comments
Post a Comment