Header Ads

  • Breaking News

    കോള്‍ ഇന്ത്യയില്‍ 1326 ഒഴിവുകള്‍; ജനുവരി 19 വരെ അപേക്ഷിക്കാം



    കോൾ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 1326 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൈനിങ്/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സിവിൽ എൻജിനീയറിങ് വിഭാഗത്തിലായി 832 ഒഴിവുണ്ട്. പരസ്യവിജ്ഞാപന നമ്പർ: 01/2019. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. ഒഴിവുകളുടെ എണ്ണവും കാറ്റഗറിയും ചുവടെ പട്ടികയിൽ ചേർത്തിട്ടുണ്ട്.

    വിവിധ തസ്തികകളുടെ യോഗ്യത

    മൈനിങ്/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സിവിൽ: ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാത്ത ബി.ഇ./ബി.ടെക്./ബി.എസ്സി. (എൻജി.) ബിരുദം.

    കോൾ പ്രിപ്പറേഷൻ: കെമിക്കൽ/മിനറൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കിൽ കുറയാത്ത ബി.ഇ./ബി.ടെക്./ബി.എസ്സി. (എൻജി.) ബിരുദം.


    സിസ്റ്റംസ്:കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/ഐ.ടി. എന്നിവയിൽ 60 ശതമാനം മാർക്കിൽ കുറയാത്ത ബി.ഇ./ബി.ടെക്./ബി.എസ്സി. (എൻജി.) ബിരുദം. അല്ലെങ്കിൽ എം.സി.എ.

    മെറ്റീരിയൽസ് മാനേജ്മെന്റ്:60 ശതമാനം മാർക്കിൽ കുറയാതെ ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ എൻജിനീയറിങ് ബിരുദവും രണ്ടുവർഷത്തെ എം.ബി.എ./മാനേജ്മെന്റ് പി.ജി. ഡിപ്ലോമയും.

    ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്:സി.എ./ ഐ.സി.ഡബ്ല്യു.എ.


    പേഴ്സണൽ ആൻഡ് എച്ച്.ആർ:60 ശതമാനം മാർക്കിൽ കുറയാതെ രണ്ടുവർഷത്തെ ഫുൾ ടൈം ബിരുദാനന്തരബിരുദം/പി.ജി. ഡിപ്ലോമ/ഹ്യൂമൻ റിസോഴ്സിൽ സ്പൈഷ്യലൈസ്ചെയ്ത മാനേജ്മെന്റ് ബിരുദാനന്തരബിരുദം/ഇൻഡസ്ട്രിയൽ റിലേഷൻ/ഹ്യൂമൻ റിസോഴ്സിൽ സ്പെഷ്യലൈസ്ചെയ്ത സോഷ്യൽ വർക്ക് ബിരുദാനന്തരബിരുദം /എം.ബി.എ./ എം.എച്ച്.ആർ.ഒ.ഡി./ പേഴ്സണൽ മാനേജ്മെന്റ് ബിരുദാനന്തരബിരുദം.

    മാർക്കറ്റിങ് ആൻഡ് സെയിൽസ്:60 ശതമാനം മാർക്കിൽ കുറയാത്ത എം.ബി.എ./മാർക്കറ്റിങ്ങിൽ സ്പെഷ്യലൈസ്ചെയ്ത മാനേജ്മെന്റ് പി.ജി. ഡിപ്ലോമ.

    കമ്യൂണിറ്റി ഡെവലപ്മെന്റ്:60 ശതമാനം മാർക്കിൽ കുറയാത്ത ഫുൾ ടൈം ബിരുദാനന്തരബിരുദം/ഏതെങ്കിലും ഇന്ത്യൻ സർവകലാശാല അംഗീകരിച്ച രണ്ടുവർഷത്തെ ബിരുദാനന്തരബിരുദ ഡിപ്ലോമ/ഇൻസ്റ്റിറ്റ്യൂട്ട് ഇൻ കമ്യൂണിറ്റി ഡവലപ്മെന്റ്/റൂറൽ ഡവലപ്മെന്റ്/കമ്യൂണിറ്റി ഓർഗനെസൈഷൻ ആൻഡ് ഡവലപ്മെന്റ് പ്രാക്ടീസ്/അർബൻ ആൻഡ് റൂറൽ കമ്യൂണിറ്റി ഡവലപ്മെന്റ്/റൂറൽ ആൻഡ് ട്രൈബൽ ഡവലപ്മെന്റ്/ഡവലപ്മെന്റ് മാനേജ്മെന്റ്/റൂറൽ മാനേജ്മെന്റ്. അല്ലെങ്കിൽ റൂറൽ ഡവലപ്മെന്റ്/കമ്യൂണിറ്റി ഓർഗനൈസൈഷൻ ആൻഡ് ഡവലപ്മെന്റ് പ്രാക്ടീസ്/അർബൻ ആൻഡ് റൂറൽ കമ്യൂണിറ്റി ഡവലപ്മെന്റ്/റൂറൽ ആൻഡ് ട്രൈബൽ ഡവലപ്മെന്റിൽ സ്പെഷ്യലൈസ്ചെയ്ത സോഷ്യൽ വർക്ക് ബിരുദാനന്തരബിരുദം.


    എല്ലാ തസ്തികയ്ക്കുമുള്ള പ്രായപരിധി 30 വയസ്സാണ്. ഒ.ബി.സി.ക്കാർക്ക് മൂന്നുവർഷവും എസ്.സി./എസ്.ടി.ക്കാർക്ക് അഞ്ചുവർഷവും ഭിന്നശേഷിക്കാർക്ക് 10-15 വർഷവും വയസ്സിളവ് ലഭിക്കും. വിശദമായ വിജ്ഞാപനത്തിനായി www.coalindia.inഎന്ന വെബ്സൈറ്റ് കാണുക.

    വിജ്ഞാപനം വായിച്ചുമനസ്സിലാക്കിയശേഷം അപേക്ഷിക്കുക. ഓൺലൈൻവഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 19.

    No comments

    Post Top Ad

    Post Bottom Ad