പരിയാരത്ത് കാര്‍ ബൈക്കിലിടിച്ച് അമ്മക്കും മകനും പരിക്ക് ; വാഹനം നിർത്താതെ പോയി
പരിയാരം:
കാര്‍ ബൈക്കിലിടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അമ്മക്കും മകനും പരിക്കേറ്റു.അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയി. കുഞ്ഞിമംഗലം സ്വദേശി സജിയുടെ ഭാര്യ പരമേശ്വരവിലാസത്തിൽ ഷനിത (40) മകൻ ഗോപകുമാർ (23) എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരെയും പരിയാരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം ദേശിയ പാതയിൽ ഏമ്പേറ്റ് നിർമ്മല ഐ.ടി.സിക്ക് മുൻവശത്ത് വെച്ചായിരുന്നു അപകടം. പയ്യന്നുർ ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്കിൽ. അതേ ദിശയിൽ എത്തിയ വാഹനം ബൈക്കിൽ തട്ടുകയായിരുന്നു.
നിർത്താതെ പോയ വാഹനത്തിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.അപകടസ്ഥലത്തിന് സമീപത്തെയും ദേശീയ പാതയിലെയും നിരീക്ഷണ ക്യാമറകൾ പോലീസ് പരിശോധിച്ച് വരികയാണ്.
www.ezhomelive.com

No comments
Post a Comment